
കണ്ണൂരിൽ ട്രാഫിക് ഡ്യൂട്ടിക്കിടെ പോലീസുകാരന് നേരെ കാർ ഇടിച്ചു കയറ്റി എസ്ഐയ്ക്ക് പരിക്കേറ്റു. വളപട്ടണം എസ്ഐ ടിഎം വിപിനാണ് പരിക്കേറ്റത്.
കണ്ണൂർ: കണ്ണൂരിൽ ട്രാഫിക് ഡ്യൂട്ടിക്കിടെ പോലീസുകാരന് നേരെ കാർ ഇടിച്ചു കയറ്റി എസ്ഐയ്ക്ക് പരിക്കേറ്റു. വളപട്ടണം എസ്ഐ ടിഎം വിപിനാണ് പരിക്കേറ്റത്. സംഭവത്തിൽ കണ്ണൂർ മാടായി സ്വദേശി ഫായിസ്, മാട്ടൂൽ സ്വദേശി നിയാസ് എന്നിവർ പിടിയിലായി. എസ്ഐയെ ഇടിച്ച് ബോണറ്റിൽ കയറ്റിയ കാർ ഒരു ഓട്ടോയിലും മതിലിലും ഇടിച്ചു കൊണ്ടാണ് നിന്നത്. ഇന്നലെ രാത്രിയാണ് സംഭവം. വളപട്ടണം പാലത്തിന് സമീപം അപകടകരമായ രീതിയിൽ കാർ ഓടിച്ചുവന്നിരുന്ന യുവാക്കളെ പോലീസ് തടയുകയായിരുന്നു. എന്നാൽ കാർ നിർത്താതെ എസ്ഐയെ ഇടിക്കുകയായിരുന്നു. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥൻ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. അറസ്റ്റിലായ യുവാക്കൾക്ക് ലൈസൻസ് ഉണ്ടായിരുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. ഇരുവരേയും കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009