
പ്രതിമാസം ആയിരം പേർക്ക് ഭക്ഷണം നൽകുന്ന ഫാൻഡ്സ് ഓഫ് കെയർ പദ്ധതിയുടെ ഉദ്ഘാടനം ഡിസ്ട്രിക്ട് ഗവർണർ കെ വി പ്രശാന്ത് നിർവഹിക്കുന്നു
യങ്ങ് മൈൻഡ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 3 ന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ അശരണരായ ആയിരം പേർക്ക് മാസംതോറും ഭക്ഷണ കിറ്റ് നൽകുവാൻ തീരുമാനമായി. ഹാൻഡ്സ് ഓഫ് കെയർ എന്ന ഈ പ്രോജക്ടിന്റെ കീഴിൽ ജില്ലയിൽ പ്രവർത്തിച്ചുവരുന്ന 25 ക്ലബ്ബുകളാണ് ഭക്ഷ്യ കിറ്റ് നൽകുന്നത് . ഓരോ ക്ലബ്ബിന്റെയും പരിധിയിൽ വരുന്ന വൃദ്ധസദനങ്ങൾ, അനാഥാലയങ്ങൾ, ശിശുമന്ദിരങ്ങൾ എന്നിവിടങ്ങളിലാണ് ഭക്ഷണം നൽകുക. ഹാൻഡ്സ് ഓഫ് കെയർ പദ്ധതിയുടെ ഉദ്ഘാടനം യങ്ങ് മൈൻഡ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് മൂന്നിന്റെ ഗവർണർ കെ വി പ്രശാന്ത് നിർവഹിച്ചു. ഡിസ്ട്രിക്ട് ചാരിറ്റി പ്രോഗ്രാം കൺവീനർ സോജൻ ഇരുപ്പക്കാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഡിസ്ട്രിക്ട് സെക്രട്ടറി വിനോദ് കുമാർ സി വി മുഖ്യ പ്രഭാഷണം നടത്തി. ഡിസ്ട്രിക്ട് ട്രഷറർ ബിജു ഫ്രാൻസിസ് പ്രോജക്ട് അവലോകനം നടത്തി. ഡിസ്ട്രിക്ട് സെനെറ്റർ ജോർജ് ജോസഫ്, ഡിസ്ട്രിക്ട് ബുള്ളറ്റിൻ എഡിറ്റർ രഞ്ജിത്ത് രാഘവൻ, ക്യാബിനറ്റ് അംഗങ്ങളായ ജോസഫ് മാത്യു, വിനോദ് പൊടിക്കളം, കെ രാധാകൃഷ്ണൻ എന്നിവർ ആശംസ രേഖപ്പെടുത്തി. ശ്രീകണ്ഠാപുരം ക്ലബ്ബ് പ്രസിഡന്റ് കെ വി ഗോപി സ്വാഗതവും, ട്രഷറർ പി വി രാമചന്ദ്രൻ നന്ദിയും പറഞ്ഞു. ഇന്റർനാഷണൽ തലത്തിൽ അംഗീകാരവും, ഇന്ത്യയിലെ ഏറ്റവും മികച്ച ഡിസ്ട്രിക്ട് ഗവർണർ പദവിയും ലഭിച്ച കെ വി പ്രശാന്തിനെ ശ്രീകണ്ഠാപുരം യങ് മൈൻഡ് ക്ലബ്ബും, ഡിസ്ട്രിക്ട് ക്യാബിനറ്റും ചടങ്ങിൽ ആദരിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009