ശ്രീകണ്ഠാപുരം വാർത്തകൾ

വിദ്യാഭ്യാസ മേഖലയിലെ ന്യൂനപക്ഷ അവകാശങ്ങൾ കവർന്നെടുക്കാമെന്ന് കരുതുന്നത് വ്യാമോഹം: കത്തോലിക്ക കോൺഗ്രസ്

കപടമതേതരവാദികൾ ന്യൂനപക്ഷങ്ങളായ കൈസ്തവരുടെ മേൽ കുതിരകയറാം എന്ന് കരുതുന്നത് വെറും വ്യാമോഹം മാത്രമാണെന്ന് കത്തോലിക്ക കോൺഗ്രസ്

പരസ്യം

തലശേരി: തെരഞ്ഞെടുപ്പുകൾ അടുത്തപ്പോൾ വോട്ടുബാങ്കുകൾ ലക്ഷ്യമാക്കി സർക്കാർ ഖജനാവിലെ ധനം ദുർവ്യയം ചെയ്ത് ജാതി-മത സംഗമങ്ങൾ സംഘടിപ്പിക്കുന്ന കപടമതേതരവാദികൾ ന്യൂനപക്ഷങ്ങളായ കൈസ്തവരുടെ മേൽ കുതിരകയറാം എന്ന് കരുതുന്നത് വെറും വ്യാമോഹം മാത്രമാണെന്ന് കത്തോലിക്ക കോൺഗ്രസ്. ഒരു മന്ത്രി എന്ന നിലയിൽ തൻ്റെ ഉത്തരവാദിത്വങ്ങൾ എന്തെന്ന് തിരിച്ചറിവില്ലാത്ത ബഹു.വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി അധ്യാപക നിയമന വിഷയത്തിൽ കാണിക്കുന്ന ഇരട്ടത്താപ്പ് തുറന്നു കാണിക്കുന്നവരെ ജാതിയും മതവും പറഞ്ഞ് അധിക്ഷേപിക്കുന്നത് ഭൂഷണമല്ല. ജനാധിപത്യത്തിൻ്റെ ശ്രീകോവിലായ നിയമസഭയുടെ മേശപ്പുറത്ത് ആനന്ദനൃത്തമാടുന്ന പ്രത്യയശാസ്ത്രക്കാരുടെ മാത്രം വിഷയാവതരണത്തിനുള്ള വേദിയല്ല നിയമസഭ എന്ന സത്യം സ്പീക്കർ ഓർക്കുന്നത് നല്ലതാണ്. വർഷങ്ങളായി വേതനമില്ലാതെ ജോലി ചെയ്യുന്ന ആയിരക്കണക്കിന് അധ്യാപകരുടെ ദയനീയാവസ്ഥ പുറത്തു കൊണ്ടുവരുമ്പോൾ ഭിന്ന ശേഷി സംവരണം സമയബന്ധിതമായി നടപ്പാക്കാൻ കഴിയാത്ത ബഹു.വിദ്യാഭ്യാസ മന്ത്രിയുടെ പിടിപ്പുകേട് ബിഷപ്പുമാരുടെ ചുമലിൽ കെട്ടിവച്ച് തലയൂരാൻ ശ്രമിക്കുന്നത് തികഞ്ഞ കാപട്യമാണ്. ഭിന്ന ശേഷിക്കാരായ ഉദ്യോഗാർത്ഥികളെ ലഭ്യമല്ലാത്ത അവസ്ഥയിൽ അവർക്കുള്ള വേക്കൻസി ഒഴിച്ചിട്ട് സത്യവാങ്മൂലം നൽകിയ സാഹചര്യത്തിൽ സാങ്കേതികത്വം പറഞ്ഞ് നിയമനം തടഞ്ഞുവച്ചിരിക്കുന്നത് കടുത്ത നീതി നിഷേധവും വഞ്ചനയുമാണ്. നാല് വോട്ടിനു വേണ്ടി ഇതര സമുദായനേതാക്കളുടെ മുമ്പിൽ ഓച്ഛാനിച്ചും കെട്ടിപ്പിടിച്ചും സ്വന്തം വാഹനത്തിൽ കയറ്റിയും ചേർത്തു നിർത്തുന്ന ഭരണ നേതൃത്വം ക്രൈസ്തവരെ മാത്രം തെരഞ്ഞു പിടിച്ച് ആക്ഷേപിക്കുന്നത് ഉത്തരവാദിത്തങ്ങളിൽ നിന്നും കടമകളിൽ നിന്നുമുള്ള ഒളിച്ചോട്ടമാണ്. ബഹു.തൊഴിൽ മന്ത്രിയോട് നോക്കുകൂലിയില്ലാതെ എടുത്ത ജോലിയുടെ വേതനം ചോദിക്കുന്ന അധ്യാപകരുടെ എണ്ണം അക്കങ്ങൾ തെറ്റാതെ കൂട്ടിവായിക്കുമ്പോഴാണ് അവർ എത്ര ആയിരങ്ങൾ ഉണ്ടെന്ന് മനസിലാകുക. ഭാവികേരളത്തെ പടുത്തുയർത്തുവാൻ യത്നിക്കുന്ന അധ്യാപക സമൂഹത്തിൻ്റ മനോവീര്യം തകർക്കുന്ന ബഹു.വിദ്യാഭ്യാസ മന്ത്രിയുടെ മുടന്തൻ ജല്പനങ്ങൾ അവസാനിപ്പിച്ച് യാഥാർത്ഥ്യബോധത്തോടെ വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന അധ്യാപക നിയമനങ്ങൾ അംഗീകരിക്കുന്നതിനുള്ള സത്വര നടപടികൾ സ്വീകരിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ.ഡോ.ഫിലിപ്പ് കവിയിലും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ റിസോഴ്സ് ടീമംഗം ജോണി തോമസ് വടക്കേക്കരയും ആവശ്യപ്പെട്ടു.  ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം