
റവന്യൂ ജില്ലാ സ്കൂൾ കായികമേള ഹരിത പ്രോട്ടോക്കോൾ കമ്മിറ്റി രൂപവത്കരണ യോഗം തലശ്ശേരി നഗരസഭ ആരോഗ്യകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ ടി.കെ.സാഹിറ ഉദ്ഘാടനം ചെയ്തു
തലശ്ശേരി : ഒക്ടോബർ 16,17,18 തീയ്യതികളിലായി തലശ്ശേരി വി.ആർ.കൃഷ്ണയ്യർ മെമ്മോറിയൽ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ സ്കൂൾ കായികമേളയുമായി ബന്ധപ്പെട്ട് ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി രൂപവത്കരിച്ചു.കായികമേള നടക്കുന്ന ദിവസങ്ങളിൽ സ്റ്റേഡിയത്തിനകത്തും പുറത്തും ഹരിത പെരുമാറ്റച്ചട്ടം കർശനമായി നടപ്പിലാക്കുവാൻ തീരുമാനിച്ചു. നഗരസഭ ആരോഗ്യകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ ടി.കെ.സാഹിറ യോഗം ഉദ്ഘാടനം ചെയ്തു. എ.വിനോദ്കുമാർ അധ്യക്ഷത വഹിച്ചു.ജില്ലാ ശുചിത്വമിഷൻ പ്രതിനിധികളായ ഇ.മോഹനൻ,പി. അശോകൻ,ഹരിത കേരളമിഷൻ കോഓർഡിനേറ്റർ ലത കാണി,ഗവ.ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ പ്രിൻസിപ്പൽ ഡോ.പി.പ്രശാന്ത്, ഗവ.ബ്രണ്ണൻ എച്ച്എസ്എസ് ഹെഡ്മിസ്ട്രസ് ഒ.പി.ശൈലജ,വി.പി.രാജീവൻ,കെ.പി.വേണുഗോപാലൻ,പി.സുചിത്ര തുടങ്ങിയവർ സംസാരിച്ചു. ടി.കെ.സാഹിറ (ചെയർപേഴ്സൺ),വി.പി.രാജീവൻ (കൺവീനർ),എ.കെ.സുധാമണി (ട്രഷറർ)എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009