ശ്രീകണ്ഠാപുരം വാർത്തകൾ

ഫ്രാൻസീസ് അസീസി തിരുനാളും എസ്എഫ്ഒ അറുപതാം വാർഷികവും 4 ന് ചെമ്പേരിയിൽ 

രാവിലെ 8.45 ന് പ്രഭാത പ്രാർത്ഥനയോടെ തിരുനാൾ തിരുക്കർമങ്ങൾ ചെമ്പേരി ലൂർദ് മാതാ ബസിലിക്കയിൽ ആരംഭിക്കും. 9 ന് തിരുനാൾ കുർബാനക്ക് കപ്പൂച്ചിൻ വൈദികൻ ഫാ.മെൽവിൻ കാർമികത്വം വഹിക്കും. 10.30 ന് ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ ചേരുന്ന പൊതുസമ്മേളനം ബസിലിക്ക അസിസ്റ്റൻ്റ് റെക്ടർ ഫാ.അജേഷ് തുരുത്തേൽ ഉദ്ഘാടനം ചെയ

പരസ്യം

ചെമ്പേരി : വിശുദ്ധ ഫ്രാൻസീസ് അസീസിയുടെ തിരുനാൾ ആഘോഷവും വിശുദ്ധൻ സ്ഥാപിച്ച  ഫ്രാൻസിസ്കൻ അൽമായ സഭ (എസ്എഫ്ഒ) ചെമ്പേരി യൂണിറ്റിന്റെ അറുപതാം വാർഷികവും 4 ന് ചെമ്പേരിയിൽ നടക്കും. രാവിലെ 8.45 ന് പ്രഭാത പ്രാർത്ഥനയോടെ തിരുനാൾ തിരുക്കർമങ്ങൾ ചെമ്പേരി ലൂർദ് മാതാ ബസിലിക്കയിൽ ആരംഭിക്കും. 9 ന് തിരുനാൾ കുർബാനക്ക് കപ്പൂച്ചിൻ വൈദികൻ ഫാ.മെൽവിൻ കാർമികത്വം വഹിക്കും. 10.30 ന് ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ ചേരുന്ന പൊതുസമ്മേളനം ബസിലിക്ക അസിസ്റ്റൻ്റ് റെക്ടർ ഫാ.അജേഷ് തുരുത്തേൽ ഉദ്ഘാടനം ചെയ്യും. ഫ്രാൻസിസ്കൻ ദർശനത്തിൻ്റെ കാലിക പ്രസക്തി സംബന്ധിച്ച് കോളയാട് സെൻ്റ് കൊർണോലിയോസ് ആശ്രമ വൈദികൻ ഫാ.ജോജോ ആൻ്റണി ഒഎഫ്ഡി ക്ലാസെടുക്കും. ഉച്ചകഴിഞ്ഞ് 1.30 ന് ആരംഭിക്കുന്ന വാർഷികാഘോഷ പരിപാടികൾ ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട് ഉദ്ഘാടനം ചെയ്യും. എസ്എഫ്ഒ ചെമ്പേരി യൂണിറ്റ് പ്രസിഡൻ്റ് കുര്യാക്കോസ് പുതിയിടത്തുപറമ്പിൽ അധ്യക്ഷത വഹിക്കും. എസ്എഫ്ഒ മേഖലാ പ്രസിഡൻ്റുമാർ, ഭക്തസംഘടനാ ഭാരവാഹികൾ, സന്യസ്തർ തുടങ്ങിയവർ പ്രസംഗിക്കും. വിവിധ കലാപരിപാടികളും അരങ്ങേറും.  ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം