
നഗരസഭയിലെ ബാലസഭ കുട്ടികൾക്കായി നടത്തിയ ഏകദിന ക്യാമ്പ് നഗരസഭ അധ്യക്ഷ ഡോ കെ വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു.
ശ്രീകണ്ഠപുരം നഗരസഭയുടെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയിലെ ബാലസഭ കുട്ടികൾക്കായി നടത്തിയ ഏകദിന ക്യാമ്പ് നഗരസഭ അധ്യക്ഷ ഡോ കെ വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ ശിവദാസൻ അധ്യക്ഷത വഹിച്ചു. സി ഡി എസ് ചെയർപേഴ്സൺ എ ഓമന സ്വാഗതം പറഞ്ഞ പരിപാടിയിൽ നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ ജോസഫിന വർഗീസ്, ത്രേസ്യാമ്മ മാത്യു, കൗൺസിലർമാരായ കെ വി ഗീത, കെ ഒ പ്രദീപൻ, സി ഡി എസ് വൈസ് ചെയർപേഴ്സൺ രജിത ടി പി, കുടുംബശ്രീ മെമ്പർ സെക്രട്ടറി വി പ്രേമരാജൻ, തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. തേൻ മിഠാ യി എന്ന പേരിൽ നടത്തിയ പരിപാടിയിൽ അധ്യാപകനും സിജി ട്രെയിനറുമായ മുഹമ്മദ് ഇയാസ് ക്ലാസുകൾ നയിച്ചു. കുട്ടികൾക്ക് ആവശ്യമായ ബോധവൽക്കരണ ക്ലാസുകളും, വിനോദ പരിപാടികളും നടത്തി. സി ഡബ്ലിയു എഫ് രമ്യ പി പ്രോഗ്രാമിന് നേതൃത്വം നൽകി. സിഡിഎസ് ഉപസമിതി കൺവീനർ സിന്ധു ദിവാകരൻ ചടങ്ങിന് നന്ദി പറഞ്ഞു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009