ശ്രീകണ്ഠാപുരം വാർത്തകൾ

അവകാശ സംരക്ഷണ ജാഥ: പനത്തടി ഫൊറോനയിൽ സംഘാടക സമിതി രൂപീകരിച്ചു

കത്തോലിക്ക കോൺഗ്രസിൻ്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 13 ന് ആരംഭിക്കുന്ന അവകാശ സംരക്ഷണ യാത്രയുടെ ഉദ്ഘാടന സ്ഥലമായ പനത്തടി ഫൊറോനയിലെ സംഘാടക സമിതി രൂപീകരണ യോഗം കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ.ഡോ.ഫിലിപ്പ് കവിയിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.  

പരസ്യം

കാസർഗോഡ്: കത്തോലിക്ക കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ  ഒക്ടോബർ 13 മുതൽ 24 വരെ ഗ്ലോബൽ പ്രസിഡന്റ് പ്രഫ.രാജീവ് കൊച്ചുപറമ്പിൽ നയിക്കുന്ന അവകാശ സംരക്ഷണ യാത്രയുടെ ഉദ്ഘാടന സ്ഥലമായ പനത്തടി ഫൊറോനയിൽ 101 അംഗ  സംഘാടക സമിതി രൂപീകരിച്ചു.  പനത്തടി ഫൊറോനയിലെ പാണത്തൂരിൽ  ഒക്ടോബർ 13 ന് വൈകുന്നേരം 3.30 ന് തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യുന്ന അവകാശ സംരക്ഷണ യാത്രയ്ക്ക് പതിനാലിന് രാവിലെ 9 ന് ചിറ്റാരിക്കാൽ (തോമാപുരം), 11 ന് തേർത്തല്ലി (മേരിഗിരി), ഉച്ചക്ക് ഒന്നിന് ചെമ്പേരി, ഉച്ചകഴിഞ്ഞ് 3 ന് ഉളിക്കൽ, 4.30 ന് പേരാവൂർ എന്നിവിടങ്ങളിൽ സ്വീകരണം നൽകും. ‘നീതി ഔദാര്യമല്ല, അവകാശമാണ് ‘ എന്ന മുദ്രാവാക്യവുമായി മതേതരത്വവും രാജ്യത്തിന്റെ ഭരണഘടനയും സംരക്ഷിക്കുക, ജസ്റ്റിസ് ജെ.ബി.കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ച് നടപ്പാക്കുക, വന്യമൃഗ ശല്യവും ഭൂപ്രശ്നങ്ങളും അവസാനിപ്പിക്കുക, റബ്ബർ, നെല്ല് ഉൾപ്പെടെ കാർഷിക ഉത്പന്നങ്ങളുടെ വില തകർച്ചയ്ക്ക് പരിഹാരം കാണുക, വിദ്യാഭ്യാസ-ന്യൂനപക്ഷ മേഖലകളിലെ അവഗണനകൾ അവസാനിപ്പിക്കുക, കാസർഗോഡ് മുതൽ വയനാട് വരെയുള്ള 400 കെവി ലൈൻ കടന്നു പോകുന്നയിടങ്ങളിലെ കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അവകാശ സംരക്ഷണ യാത്ര നടത്തുന്നതെന്ന് യോഗം ഉദ്ഘാടനം ചെയ്ത കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ.ഡോ.ഫിലിപ്പ് കവിയിൽ അറിയിച്ചു. കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തുന്ന പൗരാവകാശ സംരക്ഷണ ജാഥ ഇത്തരം ജനകീയ വിഷയങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടാണ് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ കൃഷിക്കാരുടെ കാര്യങ്ങൾ വരുമ്പോൾ പ്രത്യേകിച്ച് മലയോര മേഖലകളിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ആത്മാർത്ഥതയോടെയുള്ള നടപടികൾ ഉണ്ടാകുന്നില്ലെന്ന് അധ്യക്ഷത വഹിച്ച അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് ചൂണ്ടിക്കാട്ടി. പനത്തടി ഫൊറോന വികാരി ഫാ.ജോസഫ് പൂവത്തോലിൽ മുഖ്യപ്രഭാഷണം നടത്തി. കത്തോലിക്ക കോൺഗ്രസ് ഫൊറോന ഡയറക്ടർ ഫാ.നോബിൾ പന്തലാടിയ്ക്കൽ, ഫാ.വക്കച്ചൻ പഴയപറമ്പിൽ, പീയൂസ് പറയിടം, ജോണി തോലമ്പുഴ,  ജെയിംസ് ഇമ്മാനുവൽ, ജോസഫ് കൊച്ചുകുന്നത്തുപറമ്പിൽ, റോയ് ആശാരിക്കുന്നേൽ, ജോസ് തൈപ്പറമ്പിൽ, ജോസ് നാഗരോലിൽ, സ്റ്റീഫൻ മലേമ്പതിയിൽ, ജോയ്മോൻ കീച്ചേരിൽ, ജോസ് അരകപ്പറമ്പിൽ, ജോൺസൺ ഉള്ളാട്ടിൽ, ജോസ്കുട്ടി കൊട്ടോടി, റോണി ചുഴലിപറമ്പിൽ എന്നിവർ പ്രസംഗിച്ചു. കേരളത്തിലെ വനം വന്യജീവി വകുപ്പ് മൃഗങ്ങളോടാണ് കൂടുതൽ ആത്മാർത്ഥത കാണിക്കുന്നതെന്ന് യോഗം വിലയിരുത്തി. ഉദ്ഘാടന സമ്മേളനത്തിൽ പതിനായിരത്തിലേറെ പ്രവർത്തകരെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു.    ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം