ശ്രീകണ്ഠാപുരം വാർത്തകൾ

സിബിഎസ്ഇ ജില്ലാ കലോത്സവം  ഗോ പ്രകാശനം ചെയ്തു  

സിബിഎസ്ഇ ജില്ലാ കലോത്സവം ലോഗോ ടി.പത്മനാഭൻ  പ്രകാശനം ചെയ്തു  

പരസ്യം

കണ്ണൂർ: സിബിഎസ്ഇ കണ്ണൂർ ജില്ലാ കലോത്സവത്തിന്റെ ഔദ്യോഗിക ലോഗോ പ്രശസ്ത സാഹിത്യകാരൻ ടി.പത്മനാഭൻ പ്രകാശനം ചെയ്തു. കലയും സാഹിത്യവും വിദ്യാർത്ഥികളുടെ മാനസിക വളർച്ചയ്ക്ക്  അനിവാര്യമാണെന്നും  കലോത്സവങ്ങൾ അവരിൽ  സാമൂഹികവും സാംസ്കാരികവുമായ മൂല്യങ്ങൾ വളർത്താൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബർ ഒമ്പത് മുതൽ പതിനൊന്ന് വരെ ശ്രീകണ്ഠപുരം മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടക്കുന്ന കലോത്സവത്തിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. വിവിധ ജില്ലകളിലെ നൂറോളം സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ആശയങ്ങൾ സംയോജിപ്പിച്ചാണ് കലോത്സവത്തിന്റെ ലോഗോ രൂപകൽപ്പന ചെയ്തിതിട്ടുള്ള തെന്നത് ശ്രദ്ധേയമാണ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ സ്കൂളുകളിൽ നിന്നുള്ള നാലായിരത്തോളം പ്രതിഭകൾ 137 ഇനങ്ങളിലായി 16 വേദികളിൽ മാറ്റുരയ്ക്കുന്ന ഈ മഹോത്സവത്തിന്റെ ആവേശം ലോഗോയിൽ പ്രതിഫലിക്കുന്നുണ്ട്. വർണ്ണാഭമായ ഈ ലോഗോ കലോത്സവത്തിന്റെ വൈവിധ്യത്തെയും ആഘോഷത്തെയും പ്രതിനിധീകരിക്കുന്നു. ലോഗോ പ്രകാശന ചടങ്ങിൽ കണ്ണൂർ സഹോദയ സ്കൂൾ കോംപ്ലക്സ് പ്രസിഡൻ്റ് കെ പി സുബൈർ, കലോത്സവം ജനറൽ കൺവീനർ ബ്രദർ ഡോ.റെജി സ്കറിയ, കണ്ണൂർ സഹോദയ സെക്രട്ടറി ടി.പി.സുരേഷ് പൊതുവാൾ, ജില്ലാ കലോത്സവം ജോയിൻ്റ് കൺവീനർ പി.പി.പ്രദ്യുമ്നൻ  എന്നിവർ പങ്കെടുത്തു.ഇന്ന് (27/09/25) കടമ്പൂർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടക്കുന്നസ്റ്റേജിതര മത്സരങ്ങളിൽ 1700 വിദ്യാർഥികളാണ് പങ്കെടുക്കുന്നത്.   ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം