ശ്രീകണ്ഠാപുരം വാർത്തകൾ

‘നിർമല ഇക്കോവാഷ് ‘ ലോഗോ പ്രകാശനം ചെയ്തു

ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂളിലെ റോവർ റേഞ്ചർ വിദ്യാർത്ഥികളുടെ സ്വയംതൊഴിൽ സംരംഭമായ ‘നിർമല ഇക്കോവാഷ് ‘ എന്ന ഉത്പന്നത്തിൻ്റെ ലോഗോ പ്രകാശന ചടങ്ങിൽ നിന്ന്. 

പരസ്യം

പയ്യാവൂർ: ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂൾ റോവർ  റേഞ്ചർ ക്രൂവിലെ വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ വിപണനത്തിനു തയാറാക്കിയ ‘നിർമല ഇക്കോവാഷ് ‘ എന്ന ഡിഷ് വാഷ് ഉത്പന്നത്തിന്റെ ലോഗോ എരുവേശി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മിനി ഷൈബി സ്കൂൾ പ്രിൻസിപ്പൽ സി.ഡി.സജീവിൻ്റെ സാന്നിധ്യത്തിൽ റോവർ റേഞ്ചർ, സ്കൗട്ട് ലീഡർമാരായ ജെറിൻ ജോസ്, ട്വിങ്കിൾ ജേക്കബ്, സീനിയർ റോവർ മേറ്റ്‌ ഋതുൽ ജോസഫ് ഷാജി, സീനിയർ റേഞ്ചർ മേറ്റ്‌ ഏർലിൻ റോസ് ബിജു എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു.  പിടിഎ പ്രസിഡന്റ്‌ മാത്തുക്കുട്ടി അലക്സ്‌, ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് മുൻ ജില്ലാ സെക്രട്ടറി മണി ബാബു, അധ്യാപകരായ വിമൽ ഏബ്രഹാം, റഷീന ജോർജ്, ടി.ജയശ്രീ, കെ.ഇ.ഷൈബി, അമൽ തോമസ് എന്നിവർ പങ്കെടുത്തു.  പഠനത്തിനൊപ്പം ഒരു സ്വയം തൊഴിൽ പരിശീലനം കൂടി എന്ന ചിന്തയാണ് ഇങ്ങനെയൊരു സംരംഭത്തിലേക്ക് നയിച്ചത്. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം