ശ്രീകണ്ഠാപുരം വാർത്തകൾ

‘സൊറ പറഞ്ഞിരിക്കാൻ ഒരിടം’ ചന്ദനക്കാംപാറയിൽ  

വയോജനങ്ങൾക്കായി ‘സൊറ പറഞ്ഞിരിക്കാൻ ഒരിടം’ എന്ന ആശയം ചന്ദനക്കാംപാറ മാന്തോടിനു സമീപം യാഥാർത്ഥ്യമായി.

പരസ്യം

പയ്യാവൂർ: സമൂഹത്തിൽ പരസ്പര ബന്ധങ്ങളും ആശയ വിനിമയങ്ങളും കുറഞ്ഞു വരുന്ന സാഹചര്യത്തിൽ വയോജനങ്ങൾക്കായി ‘സൊറ പറഞ്ഞിരിക്കാൻ ഒരിടം’ എന്ന ആശയം ചന്ദനക്കാംപാറ മാന്തോടിനു സമീപം യാഥാർത്ഥ്യമായി. റിട്ട.കണ്ണൂർ ജില്ലാ ഹെൽത്ത് സൂപ്പർവൈസർ ഇ.ജെ. അഗസ്റ്റിൻ്റെ നേതൃത്വത്തിലാണ് ഇങ്ങിനെ ഒരിടം സജ്ജമാക്കിയിട്ടുള്ളത്. അറുപത് വയസായ ആർക്കും ഇവിടെ പ്രവേശനമുണ്ട്. പ്രത്യേക ഫീസൊന്നുമില്ല. പേര് രജിസ്റ്റർ ചെയ്യണമെന്നു മാത്രം. ദിവസവും രാവിലെ ഏഴ് മുതൽ പത്ത് വരെയും വൈകുന്നേരം ഏഴ് മുതൽ എട്ട് വരെയുമാണ് ഇവിടെ സമയം ചെലവഴിക്കാൻ അവസരം ലഭിക്കുന്നത്. ടിവി കാണാനും പത്രമാസികകൾ വായിക്കാനും സൗകര്യമുണ്ട്. ലഘു വ്യായാമമുറകൾ പരിശീലിപ്പിക്കുന്നതിനൊപ്പം മാസം തോറും മെഡിക്കൽ ചെക്കപ്പും മാനസിക സംഘർഷം ലഘൂകരിക്കുന്ന ബോധവത്കരണ ക്ലാസുകളുമുണ്ട്. കായിക വിനാേദങ്ങൾ, കലാസന്ധ്യകൾ, അഗതിമന്ദിര സന്ദർശനം, ടൂർ പാക്കേജുകൾ എന്നിവ കൂടാതെ അംഗങ്ങളുടെ ജന്മദിന, വിവാഹ വാർഷിക ആഘോഷങ്ങളും നടത്തും. ആശുപത്രികളിൽ പോകേണ്ടവർക്ക് സൗജന്യ വാഹനസൗകര്യവും ലഭ്യമാണെന്ന പ്രത്യേകതയുമുണ്ട്. ഇന്നത്തെ ആധുനിക ജീവിത സാഹചര്യങ്ങളിൽ ഏറെ പുതുമയുണർത്തുന്ന ഈ സംരംഭം വയോജന ദിനമായ ഒക്ടോബർ ഒന്നിന് പ്രശസ്ത ചിത്രകാരി ജിഷ മഠത്തിൽ ഉദ്ഘാടനം ചെയ്യും. രക്ഷാധികാരി ഇ.ജെ. അഗസ്റ്റിൻ സംരംഭം സംബന്ധിച്ച വിശദീകരണം നൽകും. വെമ്പുവ തെരേസ ഭവൻ ഡയറക്ടർ ബ്രദർ ടി.കെ.സജി മുഖ്യാതിഥിയായിരിക്കും. സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. മുതിർന്ന പൗരൻമാരെ ആദരിക്കുന്നതിനൊപ്പം സ്നേഹോപഹാരങ്ങളും സമ്മാനിക്കും.   ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം