
ചാമക്കാൽ എന്ന സ്ഥലവുമായി പതിറ്റാണ്ടുകൾ പിന്നിടുന്ന ബന്ധമുള്ള ചാമ എന്ന ചെറുധാന്യം ഉപയോഗിച്ച് തയാറാക്കിയ രുചികരമായ പായസമാണ് കഴിഞ്ഞ ദിവസം ഉച്ചഭക്ഷണത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് നൽകിയത്.
പയ്യാവൂർ: സ്കൂൾ ഉച്ചഭക്ഷണത്തിൽ പുതിയ വിഭവങ്ങൾ പ്രാബല്യത്തിലാകുന്നതിനു മുമ്പേതന്നെ വിദ്യാർത്ഥികൾക്കായി രുചി വൈവിധ്യമൊരുക്കി ചാമക്കാൽ ഗവ.എൽപി സ്കൂൾ ശ്രദ്ധേയമാകുന്നു. ചാമക്കാൽ എന്ന സ്ഥലവുമായി പതിറ്റാണ്ടുകൾ പിന്നിടുന്ന ബന്ധമുള്ള ചാമ എന്ന ചെറുധാന്യം ഉപയോഗിച്ച് തയാറാക്കിയ രുചികരമായ പായസമാണ് കഴിഞ്ഞ ദിവസം ഉച്ചഭക്ഷണത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് നൽകിയത്. മധ്യതിരുവിതാംകൂറിൽ നിന്ന് ആളുകൾ ഇവിടേക്ക് കുടിയേറി പാർക്കുന്നതിന് മുമ്പ് തന്നെ ഈ പ്രദേശങ്ങളിൽ നിലവിലുണ്ടായിരുന്ന പുനം കൃഷിയുടെ ഭാഗമായി ചാമ, മുത്താറി, ചോളം, തിന തുടങ്ങിയവ ധാരാളം കൃഷി ചെയ്തിരുന്നു. ഇത്തരം കൃഷിയിടങ്ങൾ കേന്ദ്രീകരിച്ചാണ് ചാമക്കാൽ, മുത്താറിക്കളം എന്നീ സ്ഥലനാമങ്ങളുണ്ടായത്. ചാമക്കാലിന് സമീപം തന്നെയുള്ള മുത്താറിക്കളത്തിൻ്റെ സ്ഥലനാമ ചരിത്രം വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തി കഴിഞ്ഞ മാസം മുത്താറിക്കുറുക്ക് തയാറാക്കി നൽകിയിരുന്നു. മുത്താറിക്കുറുക്കും, ചാമപ്പായസവും രുചിച്ചറിഞ്ഞ ചാമക്കാലിലെ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണ പദ്ധതി ഇന്നലകളിലേക്കുള്ള ഒരു ചരിത്രസഞ്ചാരമായി മാറുകയാണ്. നാടിൻ്റെ കാർഷിക സംസ്കൃതിയുടെ ഓർമപ്പെടുത്തൽകൂടിയാണ് ഉച്ചഭക്ഷണത്തിലൂടെ കുട്ടികൾക്ക് നൽകുന്ന അറിവുകൾ. സ്കൂൾ മുഖ്യാധ്യാപകൻ ഇ.പി.ജയപ്രകാശിനൊപ്പം, അധ്യാപകരായ ജോസ്മി ജോസ്, ടി.വി.ദീപ, പി.ശിൽപ, എം.ടി.മധുസൂദനൻ, ടി.സ്വപ്ന, മദർ പിടിഎ പ്രസിഡൻ്റ് സൗമ്യ ദിനേശ്, പാചക തൊഴിലാളികളായ സോണിയ തോമസ്, അമിത ബാബു എന്നിവരാണ് ഉച്ചഭക്ഷണ പദ്ധതിയിലെ വ്യത്യസ്ത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009