ശ്രീകണ്ഠാപുരം വാർത്തകൾ

ഡിസ്ട്രിക്ട് ഗവർണറുടെ ഔദ്യോഗിക സന്ദർശനവും, ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു.

തലശ്ശേരി ടൗൺ യങ്ങ് മൈൻഡ്‌സ് ക്ലബ്ബ് കുടുംബ സംഗമവും ഓണാഘോഷവും ഡിസ്ട്രിക്ട് ഗവർണർ കെ വി പ്രശാന്ത് നിർവഹിക്കുന്നു

പരസ്യം

തലശ്ശേരി: യങ്ങ് മൈൻഡ്സ് ക്ലബ്ബ് തലശ്ശേരി ടൗൺ ഡിസ്ട്രിക്ട് ഗവർണർ കെ വി പ്രശാന്തിന്റെ ഔദ്യോഗിക ക്ലബ്ബ് സന്ദർശനവും, ഓണാഘോഷവും, കുടുംബ സംഗമവും സംഘടിപ്പിച്ചു. ക്ലബ്ബ് പ്രസിഡന്റ് പി ഷബിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് ഡിസ്ട്രിക്ട് ഗവർണർ കെ വി പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് സെക്രട്ടറി കെ റജുൽ പ്രവർത്തന റിപ്പോർട്ടും, ക്ലബ്ബ് ട്രഷറർ റിജേഷ് വാർഷിക വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ചടങ്ങിൽ വിനോദ് പൊടിക്കളം, രഞ്ജിത്ത് രാഘവൻ എന്നിവരെ ക്ലബ്ബ് പ്രസിഡന്റ് പി ഷബിൻ ആദരിച്ചു. ഡിസ്ട്രിക്ട് സെക്രട്ടറി സി വി വിനോദ് കുമാർ, ഡിസ്ട്രിക്ട് ട്രഷറർ ബിജു ഫ്രാൻസിസ്, ഡിസ്ട്രിക്ട് ബുള്ളറ്റിൻ എഡിറ്റർ രഞ്ജിത്ത് രാഘവൻ, ശ്രീകണ്ഠാപുരം യങ്ങ് മൈൻഡ്സ് ക്ലബ്ബ് പ്രസിഡന്റ് കെ വി ഗോപി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. കലാകായിക മത്സരങ്ങളും, ഓണസദ്യയും ഒരുക്കിയിരുന്നു. മാസത്തിലൊരിക്കൽ 100 അഗതികൾക്ക് ക്ലബ്ബ് ഭക്ഷണം നൽകുന്നു. നിർധന രോഗികൾക്ക് ചികിത്സാ സഹായം , വിദ്യാർഥികൾക്ക് പഠനസഹായം, ഭവന നിർമ്മാണ സഹായം എന്നിവ ക്ലബ്ബ് നൽകിവരുന്നു. സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് നിരവധി ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിക്കുന്നുണ്ട്. കലാകായിക മത്സരങ്ങളിൽ വിജയിച്ചവർക്ക് ഡിസ്ട്രിക്ട് ഗവർണർ കെ വി പ്രശാന്ത് ഉപഹാരം നൽകി. കെ റജുൽ സ്വാഗതവും, റിജേഷ് നന്ദിയും പറഞ്ഞു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം