
. 27 ന് ഇരിട്ടിയിൽ നടക്കുന്ന ദേശീയ കർഷക സെമിനാറിന്റെ വേദിയിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎയും മുൻ എംഎൽഎ പി.വി.അൻവറും ഒന്നിക്കും
പയ്യാവൂർ: ദൂരവ്യാപകമായ രാഷ്ട്രീയ സൂചനകൾ നൽകി ഒരു അപൂർവ ഒത്തുചേരലിന് ഇരിട്ടി സാക്ഷ്യം വഹിക്കും. 27 ന് ഇരിട്ടിയിൽ നടക്കുന്ന ദേശീയ കർഷക സെമിനാറിന്റെ വേദിയിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎയും മുൻ എംഎൽഎ പി.വി.അൻവറും ഒന്നിക്കും. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ അൻവറുമായി സഹകരിക്കില്ലെന്ന കോൺഗ്രസ് തീരുമാനത്തിനു ശേഷം ഇരുവരും ഒരേ വേദിയിലെത്തുന്നു എന്നതിനാൽ ഈ കൂടിക്കാഴ്ചക്ക് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. വെള്ളരിക്കുണ്ടിലെ കർഷക സ്വരാജ് സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് ജസ്റ്റിസ് ഫാർമേഴ്‌സ് മൂവ്മെന്റാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ദേശീയ കർഷക നേതാക്കളും സെമിനാറിൽ പങ്കെടുക്കും. സമീപകാലത്ത് കേരളത്തിൽ വ്യാപകമായ വന്യജീവി ആക്രമണ വിഷയം ദേശീയ തലത്തിലേക്ക് ഉയർത്തുക എന്നതും സെമിനാറിന്റെ പ്രധാന ലക്ഷ്യമാണ്. ഇതിന്റെ ഭാഗമായി, സെപ്തംബർ 28 ന് രാവിലെ ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകളും പരിക്കേറ്റവരെയും നേതാക്കൾ സന്ദർശിക്കും. ഈ വിഷയത്തിൽ ദേശീയ തലത്തിൽ കൂടുതൽ ശ്രദ്ധ കൊണ്ടുവരാൻ ഇത് സഹായിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009