
27 ന് ഇരിട്ടിയിൽ സംഘടിപ്പിക്കുന്ന ദേശീയ കർഷക സെമിനാറിനോടു ബന്ധിച്ച് ദേശീയ കർഷക നേതാക്കൾ ആറളം ഫാം സന്ദർശിക്കും.
പയ്യാവൂർ: ‘വന്യജീവികളോടൊപ്പം മനുഷ്യനും ജീവിക്കണം’ എന്ന മുദ്രാവാക്യമുയർത്തി വെള്ളരിക്കുണ്ടിൽ നടത്തിവരുന്ന കർഷക സ്വരാജ് സത്യഗ്രഹത്തിന് ഐക്യദാർഢ്യവുമായി ജസ്റ്റിസ് ഫാർമേഴ്സ് മൂവ്മെൻ്റ് കേരളയുടെ ആഭിമുഖ്യത്തിൽ 27 ന് ഇരിട്ടിയിൽ സംഘടിപ്പിക്കുന്ന ദേശീയ കർഷക സെമിനാറിനോടു ബന്ധിച്ച് ദേശീയ കർഷക നേതാക്കൾ ആറളം ഫാം സന്ദർശിക്കും. വന്യജീവി ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങളെ ദേശീയ കർഷക നേതാക്കൾ നേരിൽ കണ്ട് ആശ്വാസം പകരും. നിരന്തരമായ വന്യജീവി ആക്രമണ ഭീഷണി നേരിടുന്ന ആറളം ഫാമിലെ ഗോത്രജനതയുടെ പ്രശ്നങ്ങൾ രാജ്യശ്രദ്ധയിൽ കൊണ്ടുവരിക എന്നതാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. ഹരിയാനയിൽ നിന്നുള്ള ലഖ്‌വിന്ദർ സിംഗ് ഔലാഖ്, പഞ്ചാബിൽ നിന്നുള്ള സുഖ്‌ജിത്ത് സിംഗ് ഹർദോ ചന്ദ, അഗ്രീജ് സിംഗ് ഭട്ടേവാല, രാഷ്ട്രീയ കിസാൻ മഹാസംഘ് കോ-ഓർഡിനേറ്റർ കെ.വി.ബിജു, ഗ്രാമസ്വരാജ് ഫൗണ്ടേഷൻ ചെയർമാൻ രാമദാസ് കതിരൂർ എന്നിവർ സംഘത്തിലുണ്ടാകുമെന്ന് ജസ്റ്റിസ് ഫാർമേഴ്‌സ് മൂവ്‌മെന്റ് പ്രസിഡന്റ് നിസാർ മേത്തർ, സെക്രട്ടറി വി.ഡി.ബിന്റോ എന്നിവർ അറിയിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009