ശ്രീകണ്ഠാപുരം വാർത്തകൾ

കത്തോലിക്കാ കോൺഗ്രസ് അവകാശ സംരക്ഷണ യാത്ര: സംഘാടക സമിതി രൂപീകരിച്ചു

കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് നടത്തുന്ന അവകാശ സംരക്ഷണയാത്രയുടെ തലശേരി അതിരൂപതയിലെ സമാപനം പേരാവൂരിൽ നടത്തുന്നതിനായുള്ള സംഘാടക സമിതി രൂപീകരണയോഗം ഗ്ലോബൽ ഡയറക്ടർ റവ.ഡോ.ഫിലിപ്പ് കവിയിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.  

പരസ്യം

പയ്യാവൂർ: ‘നീതി ഔദാര്യമല്ല, അവകാശമാണ് ‘ എന്ന മുദ്രാവാക്യമുയർത്തി കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് ഒക്ടോബർ 13 ന് ആരംഭിച്ച് 24 ന് സെക്രട്ടറിയേറ്റ് പടിക്കൽ സമാപിക്കുന്ന അവകാശ സംരക്ഷണ യാത്രയുടെ  തലശേരി അതിരൂപതയിലെ സമാപന കേന്ദ്രമായ പേരാവൂരിൽ 101 അംഗ സംഘാടകസമിതി രൂപീകരിച്ചു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ.ഡോ.ഫിലിപ്പ് കവിയിൽ സംഘാടകസമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു.  പേരാവൂർ സെൻ്റ് ജോസഫ്സ് ആർക്കി എപ്പിസ്കോപ്പൽ പ്രീസ്റ്റ് ഫാ.മാത്യു തെക്കേമുറി അധ്യക്ഷത വഹിച്ചു. കത്താേലിക്ക കോൺഗ്രസ് പേരാവൂർ ഫൊറോന ഡയറക്ടർ ഫാ.തോമസ് പട്ടാംകുളം മുഖ്യപ്രഭാഷണം നടത്തി. കത്തോലിക്ക കോൺഗ്രസ് അതിരൂപത ജനറൽ സെക്രട്ടറി ജിമ്മി ആയിത്തമറ്റം, ട്രഷറർ സുരേഷ് കാഞ്ഞിരത്തിങ്കൽ, വൈസ് പ്രസിഡൻ്റ് ബെന്നിച്ചൻ മഠത്തിനകം ,  ബെന്നി പുതിയാമ്പുറം, അതിരൂപത സെക്രട്ടറി ജോബി കുര്യൻ പഴയിടം, ഫൊറോന പ്രസിഡന്റ്മാരായ ജോർജ് കാനാട്ട്, മാത്യു  വള്ളോംകോട്ട്, ജെയിംസ് പാറയിൽ, മാത്യു ഒറ്റപ്ലാക്കൽ, ബ്രിട്ടോ ജോസ് എന്നിവർ പ്രസംഗിച്ചു.  സംഘാടകസമിതി ഭാരവാഹികൾ: ജനറൽ കൺവീനർ: ജോർജ് കാനാട്ട്, രക്ഷാധികാരിമാർ: ഫാ.ഷാജി തെക്കേമുറി, ഫാ.തോമസ് വടക്കേമുറി, ഫാ.സെബാസ്റ്റ്യൻ മുക്കിലക്കാട്ട്, ചെയർമാൻ: ഫാ.തോമസ് പട്ടാംകുളം, കൺവീനർമാർ: മാത്യു വള്ളോംകോട്ട്, ജെയിംസ് പാറയിൽ, ജോസ് പുത്തൻപുര, മാത്യു ഒറ്റപ്ലാക്കൽ, ജോണി വടക്കേക്കര.     ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം