ശ്രീകണ്ഠാപുരം വാർത്തകൾ

മാധ്യമപ്രവർത്തകയുടെ വെളിപ്പെടുത്തൽ : പരാതിക്കാരനായ മുസ്ലിം ലീഗ് നേതാവ് ടി എൻ എ ഖാദറിൽ നിന്നും മൊഴിയെടുത്തു

വനിതാ മാധ്യമപ്രവർത്തക അഞ്ജന അനിൽകുമാർ തന്റെ ഫേസ്ബുക്കിലൂടെ നടത്തിയ വെളിപ്പെടുത്തലിൽ മുസ്ലിം ലീഗ് ഇരിക്കൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ടി എൻ എ ഖാദർ ഡി ജി പിക്ക് നൽകിയ പരാതിയിൽ പരാതിക്കാരനിൽ നിന്നും പോലീസ് മൊഴിയെടുത്തു

പരസ്യം

ശ്രീകണ്ഠപുരം: ജോലി ചെയ്ത ചാനലിലെ ന്യൂസ് ഡെസ്കിൽ നിന്നും സഹപ്രവർത്തകനിൽ നിന്ന് ഉണ്ടായ മോശം പെരുമാറ്റത്തിനെതിരെ വനിതാ മാധ്യമപ്രവർത്തക അഞ്ജന അനിൽകുമാർ തന്റെ ഫേസ്ബുക്കിലൂടെ നടത്തിയ വെളിപ്പെടുത്തലിൽ മുസ്ലിം ലീഗ് ഇരിക്കൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ടി എൻ എ ഖാദർ ഡി ജി പിക്ക് നൽകിയ പരാതിയിൽ പരാതിക്കാരനിൽ നിന്നും പോലീസ് മൊഴിയെടുത്തു . ഡി ജി പി ഓഫീസിന്റെ നിർദ്ദേശപ്രകാരം ഉളിക്കൽ പോലീസാണ് മൊഴിയെടുത്തത്. റിപ്പോർട്ടർ ചാനലിൽ കോട്ടയം ബ്യൂറോയിൽ ജോലി ചെയ്തിരുന്ന അഞ്ജന അനിൽകുമാർ മൂന്നുദിവസം ഡെപ്യൂട്ടേഷനിൽ ന്യൂസ് ഡെസ്കിൽ ജോലി ചെയ്യുമ്പോഴാണ് ദുരനുഭവം ഉണ്ടാകുന്നത്. കഴിഞ്ഞ മെയ് മാസത്തിലാണ് സംഭവം നടന്നതായി അവർ വെളിപ്പെടുത്തുന്നത്. ഏറ്റവും അടുത്ത സഹപ്രവർത്തകനിൽ നിന്നാണ് മോശം പെരുമാറ്റം ഉണ്ടായത്. കൂടെയുണ്ടായിരുന്ന രണ്ട് സഹപ്രവർത്തകർ പരാതി നൽകരുതെന്ന് ഉപദേശിച്ചു. എന്നാൽ പിറ്റേദിവസം താൻ ഇയാൾക്ക് മറുപടി നൽകിയതായി വെളിപ്പെടുത്തലിൽ പറയുന്നു. പിന്നീട് ബ്യൂറോയിലേക്ക് തിരിച്ചു പോയതിനുശേഷം തനിക്ക് അത്യാവശ്യമായി ആരോഗ്യപരമായ കാരണങ്ങളാൽ അവധി ആവശ്യമായി വന്നപ്പോൾ ഇക്കാരണത്താൽ അവധി നൽകിയില്ലെന്നും തനിക്ക് ജോലി രാജിവെച്ചു പോകേണ്ടിവന്നുവെന്നും അവർ വെളിപ്പെടുത്തുകയുണ്ടായി. കഴിഞ്ഞ ഓഗസ്റ്റ് രണ്ടിന് ഫെയ്സ്ബുക്ക് ലൈവിൽ വന്ന് ആരാണ് തന്നെ ഉപദ്രവിച്ചത് എന്ന് വെളിപ്പെടുത്തുകയുണ്ടായി. അസിസ്റ്റന്റ് ന്യൂസ് എഡിറ്റർ ആയിട്ടുള്ള കൃസ്റ്റ്യൻ തോമസ് എന്നയാളാണ് തന്നെ ഉപദ്രവിച്ചതെന്ന് ഇവർ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം വെച്ചുകൊണ്ടാണ് ടി എൻ എ ഖാദർ ഡി ജി പിക്ക് പരാതി നൽകിയത്.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം