
‘ബീ ഫിനാൻഷ്യലി സ്മാർട്ട് ‘ എന്ന ബോധവത്കരണ പരിപാടി ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ ഡോ.കെ.വി.ഫിലോമിന ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.
പയ്യാവൂർ: ശ്രീകണ്ഠപുരം നഗരസഭയുടെ സമ്പുർണ സാമ്പത്തിക സാക്ഷരതാ പദ്ധതിയായ ‘പ്രജ്യോതി’യുടെ ഭാഗമായി ‘ബീ ഫിനാൻഷ്യലി സ്മാർട്ട് ‘ എന്ന ബോധവത്കരണ പരിപാടി മടമ്പം പികെഎം കോളജ് ഓഫ് എഡ്യൂക്കേഷനിൽ നടന്നു. ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ ഡോ.കെ.വി.ഫിലോമിന ഉദ്ഘാടനം ചെയ്തു. ഓൺലൈൻ ഹാക്കർമാർ, മണി ചെയിൻ തട്ടിപ്പുകാർ സെക്സ് റാക്കറ്റുകൾ, മറ്റ് സാമ്പത്തിക തട്ടിപ്പുകൾ തുടങ്ങിയവയെക്കുറിച്ച് പൊതുസമൂഹം അവബോധം നേടേണ്ടത് ഇക്കാലത്ത് അത്യാവശ്യ കാര്യമാണെന്ന് ഡോ.ഫിലോമിന പറഞ്ഞു. കോളജ് വൈസ് പ്രിൻസിപ്പൽ ഡോ.പ്രശാന്ത് മാത്യു അധ്യക്ഷത വഹിച്ചു. കോളജിലെ ഐക്യുഎസി കോ ഓർഡിനേറ്റർ ഡോ.വീണ അപ്പുക്കുട്ടൻ ആമുഖ പ്രഭാഷണം നടത്തി. കോളജ് ചെയർപേഴ്സൺ കെ.അരുൺ, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ അക്ഷര എന്നിവർ പ്രസംഗിച്ചു. 2025-27 അധ്യയന വർഷത്തെ കോളേജ് ക്ലബുകളുടെ ഉദ്ഘാടനവും ഡോ.ഫിലോമിന നിർവഹിച്ചു. ‘പ്രജ്യോതി’ പദ്ധതിയുടെ റിസോഴ്സ് പേഴ്സൺ മൈഥിലി മോഹൻ സാമ്പത്തിക സുരക്ഷയുടെ പ്രാധാന്യം വിവരിച്ച് ക്ലാസെടുത്തു. സാമ്പത്തിക മേഖലയിൽ നടക്കുന്ന വിവിധ തരത്തിലുള്ള അഴിമതികൾ, ഡിജിറ്റൽ തട്ടിപ്പുകളിൽ അകപ്പെടാതിരിക്കാനുള്ള മുൻകരുതലുകൾ, തട്ടിപ്പ് സംഭവിച്ചാൽ സ്വീകരിക്കേണ്ട നടപടികൾ തുടങ്ങിയവയും വിശദീകരിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009