
പരിപാടിയുടെ ഉദ്ഘാടനം ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന ടീച്ചർ നിർവഹിച്ചു.
ശ്രീകണ്ഠപുരം: സമ്പൂർണ്ണ സാമ്പത്തിക സാക്ഷരത ഉറപ്പുവരുത്തുന്നതിനായി ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കി വരുന്ന “പ്രജ്യോതി” പദ്ധതിയുടെ ഭാഗമായി എസ്.ഇ.എസ്. കോളേജ് ശ്രീകണ്ഠപുരത്ത് സാമ്പത്തിക സാക്ഷരതാ ക്യാമ്പെയ്ൻ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന ടീച്ചർ നിർവഹിച്ചു. കോളേജ് പ്രിൻസിപ്പാൾ റീന സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. കോളേജിലെ എൻ.എസ്.എസ്. കോഓർഡിനേറ്റർ ദീപു ജോസ് സ്വാഗതം പറഞ്ഞു. നഗര സഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. സി. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. കോളേജ് യൂണിയൻ ചെയർമാൻ യദു കൃഷ്ണ ആശംസകൾ അറിയിച്ചു സംസാരിച്ചു. പ്രാജ്യോതി കോർഡിനേറ്റർ വീണ എം, മെയ്‌ദിനി മോഹൻ തുടങ്ങിയവർ ക്ലാസുകൾ നയിച്ചു. എൻ എസ് എസ് വോളണ്ടിയർ സഫീദ ചടങ്ങിന് നന്ദി പറഞ്ഞു. വിദ്യാർത്ഥികളിൽ സാമ്പത്തിക കാര്യങ്ങളിൽ അവബോധം വളർത്തി, തെറ്റായ സാമ്പത്തിക ശീലങ്ങളിൽ നിന്ന് വിട്ടുനിർത്തുകയും, ബാങ്കിംഗ് സംവിധാനങ്ങളും ഡിജിറ്റൽ ഇടപാടുകളും സുരക്ഷിതമായി ഉപയോഗിക്കുന്നതിനുള്ള മാർഗ്ഗങ്ങളും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുകയും ചെയ്യുക എന്നതാണ് ക്യാമ്പെയ്‌നിന്റെ പ്രധാന ലക്ഷ്യം.‘പ്രജ്യോതി’ പദ്ധതിയുടെ ഭാഗമായി മുനിസിപ്പാലിറ്റി മേഖലയിൽ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സാമ്പത്തിക സാക്ഷരതാ ക്യാമ്പെയ്‌നുകൾ സജീവമായി സംഘടിപ്പിച്ചു വരികയാണ്. വിദ്യാർത്ഥികളിലൂടെ സാമ്പത്തിക ബോധവൽക്കരണം സമൂഹത്തിലേക്ക് വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009