
മിനിസ്റ്റേഴ്സ് അവാർഡ് ഫോർ എക്സലൻസ് ലഭിച്ച മടമ്പം പികെഎം കോളജ് ഓഫ് എഡ്യൂക്കേഷനു വേണ്ടി വൈസ് പ്രിൻസിപ്പൽ ഡോ.പ്രശാന്ത് മാത്യു തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദുവിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങുന്നു.
പയ്യാവൂർ: ദേശീയതലത്തിൽ മികവ് തെളിയിച്ച കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അനുമോദിക്കുന്ന ‘എക്സലൻസിയ 2025’ പരിപാടിയിൽ മടമ്പം പികെഎം കോളജ് ഓഫ് എഡ്യൂക്കേഷന് മിനിസ്റ്റേഴ്സ് അവാർഡ് ഫോർ എക്സലൻസ് ലഭിച്ചു. തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ നടന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദുവിൽ നിന്ന് കോളജ് വൈസ് പ്രിൻസിപ്പൽ ഡോ.പ്രശാന്ത് മാത്യു അവാർഡ് ഏറ്റുവാങ്ങി. നാക് ആക്രെഡിറ്റേഷനിൽ (തേഡ് സൈക്കിൾ) എ ഗ്രേഡ്, അധ്യാപക പരിശീലനത്തിൽ കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് 2024 ൽ (കെഐആർഎഫ്) മൂന്നാം റാങ്ക് എന്നീ നേട്ടങ്ങൾ കരസ്ഥമാക്കിയതിനാണ് അവാർഡ്. കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പും, സ്റ്റേറ്റ് ലെവൽ ക്വാളിറ്റി അഷ്വറൻസ് സെല്ലും സംയുക്തമായാണ് എക്സലൻസിയ 2025 സംഘടിപ്പിച്ചത്. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009