ശ്രീകണ്ഠാപുരം വാർത്തകൾ

സ്വച്ഛത ഹി സേവാ: ‘ശുചിത്വോത്സവം 2025’ ക്യാമ്പയിൻ 17 മുതൽ

ഗാന്ധി ജയന്തിയോടനുബന്ധിച്ച് നഗര-ഗ്രാമീണ മേഖലകളിലെ ശുചിത്വ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ‘സ്വച്ഛതാ ഹി സേവ’ ക്യാമ്പയിൻ ‘ശുചിത്വോത്സവം 2025’ സെപ്റ്റംബർ 17 ബുധനാഴ്ച ആരംഭിക്കും

പരസ്യം

ഗാന്ധി ജയന്തിയോടനുബന്ധിച്ച് നഗര-ഗ്രാമീണ മേഖലകളിലെ ശുചിത്വ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ‘സ്വച്ഛതാ ഹി സേവ’ ക്യാമ്പയിൻ ‘ശുചിത്വോത്സവം 2025’ സെപ്റ്റംബർ 17 ബുധനാഴ്ച ആരംഭിക്കും ക്യാമ്പയിന്റെ ഭാഗമായി തദ്ദേശ സ്ഥാപന പരിധികളിൽ അനധികൃത മാലിന്യ നിക്ഷേപ സ്ഥലങ്ങൾ കണ്ടെത്തി സമയബന്ധിതമായി ശുചിയാക്കും. ഓഫീസുകൾ, സ്‌കൂളുകൾ, ആശുപത്രികൾ തുടങ്ങിയ പൊതു സ്ഥാപനങ്ങളിൽ മാലിന്യനിർമ്മാർജ്ജന പ്രവർത്തനങ്ങൾ ഊർജിതമാക്കും. സമ്പൂർണ മാലിന്യ മുക്തമാക്കിയ പ്രദേശങ്ങളിൽ ‘സീറോ വേസ്റ്റ്’ ആഘോഷങ്ങൾ, വെളിയിട വിസർജന മുക്ത മോഡൽ (ഒഡിഎഫ് പ്ലസ്), ശുചിത്വമുള്ള നല്ല ഗ്രാമം (സ്വച്ഛ് സുചൽ ഗ്രാം) പ്രഖ്യാപനങ്ങൾ, പാഴ് വസ്തുക്കൾ കൊണ്ടുള്ള നിർമ്മിതികൾ (വേസ്റ്റ് ടൂ ആർട്ട്), ക്ലീൻ സ്ട്രീറ്റ് ഫുഡ്, നാഷണൽ പ്ലാസ്റ്റിക് പൊലൂഷൻ റിഡക്ഷൻ ക്യാമ്പെയ്ൻ തുടങ്ങിയവ സംഘടിപ്പിക്കും. സ്വച്ഛതാ പ്രവർത്തകർക്കുള്ള ആരോഗ്യ പരിശോധനാ ക്യാമ്പുകളും ആരോഗ്യ സുരക്ഷാ പദ്ധതി വിവരങ്ങളും നൽകുന്നതിനായി ഏകജാലക ക്യാമ്പുകൾ നടത്തും. പഞ്ചായത്തു പരിധിയിലെ എല്ലാ പൊതുസ്ഥലങ്ങളും സന്നദ്ധ സംഘടനകളുടെ പിന്തുണയോടെ ശുചിയാക്കും. ജൈവ, അജൈവ മാലിന്യങ്ങൾ തരംതിരിച്ചു നിക്ഷേപിക്കുന്നതിനുള്ള നീല, പച്ച നിറങ്ങളിലുള്ള ബിന്നുകൾ സ്ഥാപിക്കും. മാലിന്യത്തിന്റെ ഉറവിടത്തിലുള്ള തരംതിരിവ്, ഹരിതചട്ടപാലനം എന്നീ വിഷയങ്ങളിലുള്ള സന്ദേശങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്യും. ശുചിത്വോത്സവത്തിന്റെ ഭാഗമായി സെപ്റ്റംബർ 25 ന് ‘ഒരു ദിവസം, ഒരു മണിക്കൂർ, നൂറുശതമാനം പങ്കാളിത്തം’ (ഏക് ദിൻ ഏക് ഖണ്ഡാ ഏക് സാത്ത്) എന്ന ഒരു മണിക്കൂർ നീളുന്ന ശുചീകരണ പ്രവർത്തനങ്ങൾ പൊതുജന പങ്കാളിത്തത്തോടെ നടത്തും.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം