
തോട്ടട സമാജ് വാദി കോളനിയിലെ ടാലൻ്റേഴ്സ് ക്ലബിൻ്റെ പത്താം വാർഷികവും ഓണാഘോഷവും കണ്ണൂർ എക്സൈസ് അസിസ്റ്റൻ്റ് കമ്മീഷണർ അരുൺ ദാമോദരൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.
കണ്ണൂർ: തോട്ടട സമാജ് വാദി കോളനിയിലെ ടാലന്റേഴ്‌സ് ക്ലബിന്റെ പത്താം വാർഷിക സമ്മേളനവും ഓണാഘോഷവും കണ്ണൂർ എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ അരുൺ ദാമോദരൻ ഉദ്ഘാടനം ചെയ്തു. ഐ.സി.മേരി അധ്യക്ഷത വഹിച്ചു. മദ്യത്തിന്റെയും മറ്റ് രാസ ലഹരികളുടെയും സ്വാധീനത്തിൽ ക്രിമിനൽ കുറ്റങ്ങൾ പെരുകിവരുന്ന ഈ കാലഘട്ടത്തിൽ ടാലൻ്റേഴ്‌സ് ക്ലബിൻ്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ അനുകരണീയ മാതൃകയാണെന്ന് അസിസ്റ്റന്റ് കമ്മീഷണർ പറഞ്ഞു. പത്തുവർഷങ്ങൾക്ക് മുമ്പ് ഐ.സി.മേരിയുടെ നേതൃത്വത്തിൽ സ്ഥാപിച്ച ക്ലബിലെ അംഗങ്ങൾ നാടിനെ ലഹരി വിമുക്തമാക്കാകാനുള്ള പ്രവർത്തനങ്ങൾ നടത്തുകയും ജനങ്ങളുടെ കലാകായിക, സാംസ്കാരിക, വിദ്യാഭ്യാസ ആരോഗ്യ കാര്യങ്ങളിൽ ഇടപെടുകയും ആവശ്യമായവ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയതുവരുന്നു. ഇതിനെല്ലാം നേതൃത്വം നൽകുന്ന ഐ.സി. മേരിയെ അസിസ്റ്റന്റ്‌കമ്മീഷണർ പൊന്നാടയണിയിച്ച് ആദരിച്ചു. സിസ്റ്റർ അഞ്ജലി എഫ്സിസി അനുഗ്രഹ പ്രഭാഷണവും കൗൺസിലർ പി.വി.കൃഷ്‌ണകുമാർ മുഖ്യ പ്രഭാഷണവും നടത്തി. എക്സൈസ് സിഐ സുകേഷ് ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസെടുത്തു. സിറ്റി പോലീസ് സ്റ്റേഷൻ എസ്ഐ ആർ.പി.വിനോദ്, എസ്എൻ കോളജ് അസിസ്റ്റൻ്റ് പ്രഫസർ പി.ശ്രേയ, ലീഗൽ സർവീസ് പിഎൽവി ആർ.ബിന്ദു ബാലകൃഷ്‌ണൻ, ഡോ.വൈജയന്തി, മെയ്റൂഫ്, അപ്പൂസ്, നിശാന്ത്, ധനേഷ്, ഷിമിൽ, ബിബിൻ എന്നിവർ പ്രസംഗിച്ചു. കലാകായിക മത്സര വിജയികൾക്ക് സമ്മാനങ്ങളും, എസ്എസ്എൽസി, പ്ലസ്‌ടു പരീക്ഷകളിലെ ഉന്നത വിജയികൾക്ക് മൊമെന്റോ, കാഷ് അവാർഡ് എന്നിവയും വിതരണം ചെയ്തു. വിവിധ കലാപരിപാടികളും അരങ്ങേറി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009