ശ്രീകണ്ഠാപുരം വാർത്തകൾ

ഇരിക്കൂര്‍ ടൂറിസം രാജ്യാന്തര മാരത്തണ്‍ സെപ്റ്റംബർ 13 ന്

ശ്രീകണ്ഠപുരത്ത് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ അഡ്വ.സജീവ് ജോസഫ് എം.എല്‍.എ , ഇരിക്കൂർ ഇന്നോവേഷന്‍ കൌണ്സില് ചെയർമാന്‍ പി.ടി. മാത്യു, നടുവില് പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓംടമ്പള്ളി, പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ, എരുവേശ്ശി പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി തുടങ്ങിയവര്‍ പങ്കെടുത്തു.

പരസ്യം

പയ്യാവൂര്‍ : ഇരിക്കൂറിന്‍റെ പ്രകൃതി ഭംഗിയെ , വിനോദ സഞ്ചാര കേന്ദ്രങ്ങളെ ലോക ശ്രദ്ധയിലേക്ക് ഉയര്‍ത്തുന്നതിന് ഇരിക്കൂര്‍ എംഎല്‍എ അഡ്വ. സജീവ് ജോസഫിന്റെ നേതൃത്വത്തില്‍ , കണ്ണൂര്‍ ഡിടിപിസിയും – ഇരിക്കൂര്‍ ടൂറിസം & ഇന്നേവേഷന്‍ കൗണ്‍സിലും സംയുക്തമായി നടത്തുന്ന രാജ്യത്തിനകത്തും പുറത്തുനിന്നുമായി ആയിരത്തിലധികം ആളുകള്‍ പങ്കെടുക്കുന്ന റണ്‍ പാലക്കയം തട്ട് ഇരിക്കൂര്‍ ടൂറിസം രാജ്യാന്തര മിനി മാരത്തണിന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സെപ്റ്റംബർ 13 ന് രാവിലെ 6 മണിക്ക് പയ്യാവൂരില്‍ ആരംഭിച്ച് പുലിക്കുരമ്പയിലാണ് മാരത്തണിന്‍റെ സമാപനം.12.5 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുളള മിനി മാരത്തണില്‍ ഏതോപ്യ , നേപ്പാള്‍ അടക്കമുളള രാജ്യങ്ങളില്‍ നിന്നും മധ്യപ്രദേശ് , രാജസ്ഥാന്‍ , ഛണ്ഢീഗഡ് , കര്‍ണാടക , തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും , കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമായി നൂറു കണക്കിന് അത് ലറ്റുകള്‍ വ്യത്യസ്ത കാറ്റഗറികളിലായി മിനി മാരത്തണില്‍ മത്സരിക്കുമ്പോള്‍ , പ്രാദേശീക പങ്കാളിത്തം ഉറപ്പുവരുത്തി എല്ലാ വിഭാഗക്കാരും പങ്കെടുക്കുന്ന 4 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ പയ്യാവൂരില്‍ ആരംഭിച്ച് പൂപ്പറമ്പ് അവസാനിക്കുന്ന റണ്‍ ഫോര്‍ ഫണും ഈ മിനി മാരത്തണിന്‍റെ ഭാഗമായ് നടക്കും.. സ്ത്രീ – പുരുഷന്‍ , ട്രാന്‍സ്ജെന്‍റര്‍ വിഭാഗത്തിലുമായി നടത്തുന്ന മിനി മാരത്തണില്‍ 18 വയസ് മുതല്‍ 35വയസ് വരെയും , 36 വയസ് മുതല്‍ 45 വയസ് വരെയും , 46 വയസ് മുതല്‍ മുകളിലോട്ടുമായി കാറ്റഗറി തിരിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. രണ്ടര ലക്ഷം രൂപയുടെ ക്യാഷ് പ്രൈസ് സമ്മാനിക്കുന്ന , രാജ്യത്തിനകത്തും പുറത്തും നിന്നുമായി നൂറുകണക്കിന് പ്രമുഖരായ അത്ലറ്റുകള്‍ അണിനിരക്കുന്ന ഈ മിനി മാരത്തണില്‍ ജനപ്രതിനിധികള്‍ അടങ്ങിയ രാഷ്ട്രീയ – സാമൂഹ്യ – കലാ – കായിക രംഗത്തെ പ്രമുഖരും പങ്കെടുക്കുകയാണ്. കെ.പി.മോഹനന്‍ , ചാണ്ടി ഉമ്മന്‍ , കെ.വി.സുമേഷ് , ടി.സിദ്ധീഖ് , ടി.ഐ. മധുസൂദനന്‍ , എന്‍.എ. നെല്ലിക്കുന്ന് , ഐ.സി.ബാലകൃഷ്ണന്‍ , എം.വിജിന്‍ തുടങ്ങിയ എംഎല്‍എ മാരും , കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി, കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലീഹ് മഠത്തിൽ, നിയോജക മണ്ഡലത്തിലെ എല്ലാ നഗരസഭ / പഞ്ചായത്ത് പ്രസിഡൻ്റുമാരും മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം സി.കെ.വീനിത് , മുന്‍ ഇന്ത്യന്‍ വോളിബോള്‍ താരം മനു ജോസഫ് , അന്തര്‍ ദേശീയ ബോക്സിങ്ങ് താരവും – ധ്യാന്‍ചന്ദ് പുരസ്കാര ജേതാവുമായ കെ.സി. ലേഖ കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാക്കളും കായിക താരങ്ങളുമായ പ്രിയ .ടി.കെ, സിനി ജോസ്, ടിയാന മേരി തോമസ് തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്‍ IAS , സിറ്റി പോലിസ് കമ്മീഷണർ പി. നിധിൻ രാജ് IPS തുടങ്ങിയവരും ഇരിക്കൂറിന്‍റെ ടൂറിസം മിനി മാരത്തണില്‍ ഭാഗമാകുകയാണ്. സെപ്റ്റംബർ 13 ന് രാവിലെ 6 മണിക്ക് പയ്യാവൂരില്‍ എംഎല്‍എ മാര്‍ ചേര്‍ന്ന് ഫ്ലാഗ് ഓഫ് ചെയ്യുന്നതോടേ മാരത്തണ്‍ ആരംഭിക്കും.പുലിക്കുരുമ്പയില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ അഡ്വ. സണ്ണി ജോസഫ് എംഎല്‍എ വിജയികള്‍ക്ക് സമ്മാനദാനം നിര്‍വ്വഹിക്കും.മത്സരത്തില്‍ പങ്കെടുത്ത് മാരത്തണ്‍ പൂര്‍ത്തിയാക്കുന്ന മുഴുവന്‍ പേര്‍ക്കും മെഡലും , സര്‍ട്ടിഫിക്കറ്റും നല്‍കുമെന്നും , മത്സരം പൂര്‍ത്തികരിക്കുന്ന 60 വയസിന് മുകളിലുളളവര്‍ ക്യാഷ് പ്രൈസ് സമ്മാനിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. മാരത്തണിന്‍റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സുരക്ഷ സംവിധാനങ്ങളും , കായിക താരങ്ങള്‍ക്ക് വേണ്ട സൗകര്യങ്ങളും ഉറപ്പു വരുത്തിയതായി സംഘാടകര്‍ അറിയിച്ചു. എന്‍സിസി , എസ്പിസി , വിമുക്ത ഭടന്‍മാര്‍ , യുവജന സംഘടനകള്‍ , മറ്റു വിവിധ സംഘടനകള്‍ – ക്ലബ്ബുകളില്‍ നിന്നുമായി തെരഞ്ഞെടുത്ത ഇരുനൂറോളം വളയണ്ടിയര്‍മാര്‍ മാരത്തണ്‍ റൂട്ടില്‍ മത്സരാര്‍ത്ഥികള്‍ക്ക് സൗകര്യം ഒരുക്കുന്നതിന് അണിനിരക്കും. മത്സരത്തിന്‍റെ സ്‌റ്റാര്‍ട്ട് , ഫിനിഷ് ലൈന്‍ , യൂടേണുകള്‍ കായിക അധ്യാപകരുടെ നേതൃത്വത്തില്‍ നീരിക്ഷിക്കുകയും , ആരോഗ്യ സുരക്ഷ ക്രമീകരണവുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാരടങ്ങിയ ആത്യാധൂനിക സൗകര്യത്തോടു കൂടിയ ആമ്പൂലന്‍സ് മാരത്തണിന്‍റെ മുന്നിലും പുറകിലുമായി സജ്ജീകരിക്കും , അതോടൊപ്പം മാരത്തണ്‍ റൂട്ടില്‍ രണ്ട് കിലോ മീറ്റര്‍ ഇടവിട്ട് വാട്ടര്‍ പോയിന്‍റും ഫസ്റ്റ് എയിഡ് സംവിധാനവും ഉറപ്പുവരുത്തും , അതോടൊപ്പം മാരത്തണ്‍ റൂട്ടിലുളള മുഴുവന്‍ വളണ്ടിയര്‍ കൈവശും കുടിവെളളവും , മറ്റു ആവശ്യ സേവനങ്ങളും ഉറപ്പു വരുത്തും.സുരക്ഷ സംവിധാനങ്ങളുടെ ഭാഗമായി പോലിസ് , ഫയര്‍ഫോഴ്സ് തുടങ്ങിയ സേനവിഭാഗങ്ങളുടെയും സഹായവും തേടിയിട്ടുണ്ട്. രാജ്യത്തിനകത്തും പുറത്തും നിന്നുമായി എത്തിച്ചേരുന്ന ആയിരത്തിലതികം കായിക താരങ്ങള്‍ക്ക് മാരത്തണ്‍ പോയിന്‍റായ പയ്യാവൂരില്‍ എത്തിച്ചേരുന്നതിന് റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുകയും , താമസ സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.അതിന്‍റെ ഭാഗമായി പയ്യാവൂരില്‍ നാളെ രാവിലെ 10 മണി മുതല്‍ ഹെല്‍പ് ഡെസ്ക് പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്യും.രാവിലെ കൃത്യം 6 മണിക്ക് മാരത്തണ്‍ ആരംഭിക്കേണ്ടതിനാല്‍ നാളെ രാത്രി തന്നെ മത്സരാര്‍ത്ഥികള്‍ക്ക് ജഴ്സിയും , ചെസ്റ്റ് നമ്പറും നല്‍കുമെന്നും അറിയിച്ചു.മത്സരത്തിനു ശേഷം മാരത്തണിന്‍റെ ഭാഗമായ മുഴുവന്‍ പേര്‍ക്കും ഭക്ഷണവും , കായിക താരങ്ങള്‍ക്ക് പുലിക്കുരുമ്പയില്‍ നിന്നും പയ്യാവൂരില്‍ എത്തിച്ചേരാനുളള വാഹന സൗകര്യവും ഏര്‍പ്പെടുത്തിയതായി സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഇരിക്കൂറിന്‍റെ ചരിത്രത്തില്‍ ആദ്യമായി നടത്തപ്പെടുന്ന ഈ രാജ്യാന്തര മാരത്തണ്‍ പൂര്‍ത്തിയാകുമ്പോള്‍ പാലക്കയം തട്ട് , പൈതല്‍മല , കാഞ്ഞിരക്കൊല്ലി , കലാങ്കി , തിരുനെറ്റിക്കല്ല് തുടങ്ങിയ പ്രകൃതിരമണീയമായ ഇരിക്കൂറിന്‍റെ അനന്തമായ ടൂറിസം സാധ്യതകളെയും , മാമാനകുന്ന് ദേവി ക്ഷേത്രവും , നിലാമുറ്റം പളളിയും , ചെമ്പേരി ബസലിക്കയും , വിളക്കന്നുര്‍ ദിവ്യ കാരുണ്യ അത്ഭൂത ദേവാലയവും , പയ്യാവൂർ ശിവക്ഷേത്രം, കുന്നത്തൂര്‍ പാടി മുത്തപ്പ ക്ഷേത്രവും , ശ്രീകണ്ഠാപുരം പഴയങ്ങാടി മാലിക് ദീനാര്‍ മക്മ്പറയും , മടമ്പം ഫെറോന ചര്‍ച്ചു മടങ്ങുന്ന തീര്‍ത്ഥാടന ടൂറിസവും ലോകത്തിന്‍റെ മുന്നിലെത്തിക്കാനും , അതിലുടെ ഇരിക്കൂറിന്‍റെ സമഗ്രമായ വികസനം ഉറപ്പുവരുത്താനും സാധിക്കുമെന്ന് റണ്‍ പാലക്കയം തട്ട് – ഇരിക്കൂര്‍ ടൂറിസം – മിനി മാരത്തണ്‍ മുഖ്യ സംഘാടകന്‍ കൂടിയായ ഇരിക്കൂര്‍ എംഎല്‍എ അഡ്വ. സജീവ് ജോസഫ് അറിയിച്ചു. ശ്രീകണ്ഠപുരത്ത് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ അഡ്വ.സജീവ് ജോസഫ് എം.എല്‍.എ , ഇരിക്കൂർ ഇന്നോവേഷന്‍ കൌണ്സില് ചെയർമാന്‍ പി.ടി. മാത്യു, നടുവില് പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓംടമ്പള്ളി, പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ, എരുവേശ്ശി പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി തുടങ്ങിയവര്‍ പങ്കെടുത്തു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം