ശ്രീകണ്ഠാപുരം വാർത്തകൾ

ഇരിട്ടിയിൽ സ്വകാര്യ ബസ്സിലെ എയർ ഹോൺ അഴിപ്പിച്ച് പിഴ ഈടാക്കി

കൊട്ടിയൂർ – ഇരിട്ടി മണിക്കടവ് റൂട്ടിലോടുന്ന പ്രസാദം ബസ്സിലെ എയർ ഹോണാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ എത്തിയഴിപ്പിച്ചത്

പരസ്യം

ഇരിട്ടി: സ്വകാര്യ ബസ്സിൽ അനധികൃതമായി ഫിറ്റ് ചെയ്‌ത്‌ ശബ്ദശല്യം ഉണ്ടാക്കിയ എയർ ഹോൺ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അഴിപ്പിച്ചു. കൊട്ടിയൂർ – ഇരിട്ടി മണിക്കടവ് റൂട്ടിലോടുന്ന പ്രസാദം ബസ്സിലെ എയർ ഹോണാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ എത്തിയഴിപ്പിച്ചത്. വലിയ ശബ്ദത്തിൽ യാത്രക്കാർക്കും മറ്റ് വാഹന യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ ഹോൺ മുഴക്കിയത് ശ്രദ്ധയിൽ പെട്ട നാട്ടുകാർ മോട്ടോർ വാഹന വകുപ്പ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഇരിട്ടി ബസ്റ്റാൻഡിൽ എത്തിയ ബസ് പരിശോധിച്ച മോട്ടോർ വാഹന വകുപ്പ് അധികൃതർ എയർ ഹോൺ കസ്‌റ്റഡിയിലെടുക്കുകയും 2000 രൂപ പിഴ ഈടാക്കുകയും ചെയ്തു. അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടി. എ. സുമേഷിൻ്റെ നേതൃത്വത്തിൽ ആയിരുന്നു നടപടി. വരും ദിവസങ്ങളിൽ മറ്റ് ബസുകളും പരിശോധിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം