
പറശ്ശിനി ഭാഗത്തുനിന്നും വരുകയായിരുന്ന വാഹനം പാടിക്കുന്ന് ഇറക്കത്തിൽ കരിങ്കൽക്കുഴി റോഡിലേക്ക് വളയുന്നതിനിടെയാണ് അപകടം ഉണ്ടായത്
കരിങ്കൽക്കുഴി :കരിങ്കൽക്കുഴി പാടിക്കുന്ന് റോഡിൽ ഓക്സിജൻ സിലിണ്ടർ കയറ്റിവന്ന വാഹനം മറിഞ്ഞ് അപകടം. പറശ്ശിനി ഭാഗത്തുനിന്നും വരുകയായിരുന്ന വാഹനം പാടിക്കുന്ന് ഇറക്കത്തിൽ കരിങ്കൽക്കുഴി റോഡിലേക്ക് വളയുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ട വാഹനം റോഡരികിലെ വൈദ്യുതപോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. വ്യാഴാഴ്ച ( ഇന്ന് )ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു അപകടം നടന്നത്. വാഹനത്തിലുണ്ടായിരുന്ന സിലിണ്ടറുകൾ റോഡിലേക്ക് ചിതറി വീണു. അപകടസമയത്ത് സമീപത്ത് വാഹനങ്ങളും യാത്രക്കാരും ഇല്ലാത്തിരുന്നത് വൻ അപകടം ഒഴിവാക്കി. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറും ഒപ്പമുണ്ടായിരുന്നയാളും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009