ശ്രീകണ്ഠാപുരം വാർത്തകൾ

പള്ളിമുറ്റത്ത് പൂന്തോട്ട മൊരുക്കി റിട്ട.അധ്യാപിക

വിരമിച്ച അധ്യാപിക ഷേർലി ടീച്ചറുടെ ശ്രമഫലമായി ചെമ്പന്തൊട്ടി സെൻ്റ് ജോർജ് ഫൊറോന ദേവാലയത്തിനു മുന്നിൽ മനോഹരമായ പൂന്തോട്ടം തയാറായി.

പരസ്യം

പയ്യാവൂർ: വിരമിച്ച അധ്യാപിക ഷേർലി ടീച്ചറുടെ ശ്രമഫലമായി ചെമ്പന്തൊട്ടി സെൻ്റ് ജോർജ് ഫൊറോന ദേവാലയത്തിനു മുന്നിൽ മനോഹരമായ പൂന്തോട്ടം തയാറായി. കാടുകൾ വളർന്ന് വികലമായിരുന്ന സ്ഥലമാണ് ടീച്ചർ പൂന്തോട്ടമൊരുക്കി ദൃശ്യമനോഹരമാക്കിയത്.  കഴിഞ്ഞവർഷം ഫൊറോനയിൽ സഹവികാരിയായിരുന്ന ഫാ.തോമസ് പള്ളിയ്ക്കൽ ഇവിടെയൊരു പൂന്തോട്ടത്തിന് തുടക്കമിട്ടിരുന്നെങ്കിലും അദ്ദേഹം സ്ഥലംമാറി പോയതോടെ ഇവിടം വീണ്ടും കാടുകയറി മൂടിയപ്പോഴാണ് ടീച്ചർ പുതിയ പൂന്തോട്ടം തയാറാക്കാനുള്ള ശ്രമം തുടങ്ങിയത്. ഇപ്പോൾ ജമന്തി, സീനിയ, ഞെറപറ, കൊങ്ങിണി, റോസ് എന്നിവയടക്കം വിവധയിനം പൂക്കളുടെ തോട്ടമായി  മാറി. ചെമ്പന്തൊട്ടി ഫൊറോന വികാരി ഫാ.ആൻ്റണി മഞ്ഞളാംകുന്നേൽ, പാരീഷ് ട്രസ്റ്റിമാരായ സണ്ണി മാനാംപുറത്ത് നിമ്മി വാഴയിൽ, അൾത്താര ശുശ്രൂഷി ആൻ്റോ, മോളി ചേരിയിൽ എന്നിവരുടെ സഹായവും ടീച്ചർക്ക് ലഭിച്ചത് പൂന്തോട്ടമൊരുക്കൽ  എളുപ്പമാക്കിയിരുന്നു. 2014 ൽ കിളിയന്തറ സെൻറ് തോമസ് ഹൈസ്കുളിൽനിന്ന് വിരമിച്ച  ഷേർലി ടീച്ചർ ഓയിസ്ക ഇക്കോ ക്ലബിൻ്റെ സജീവ പ്രവർത്തകയായിരുന്നു.    ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം