
തലശേരി സോഷ്യൽ സർവീസ് സൊസൈറ്റി ഹാളിൽ നടന്ന ഇൻഫാം മലബാർ റീജണൽ ജനറൽ ബോഡി യോഗം ഇൻഫാം ദേശീയ ജനറൽ സെക്രട്ടറി ഫാ.ജോസഫ് കാവനാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.
പയ്യാവൂർ: കാർഷിക മേഖല നേരിടുന്ന പ്രതിസന്ധികളെ അതിജീവിക്കാൻ കർഷകർ നൂതന കൃഷിരീതികളിലക്ക് മാറണമെന്നും മൂല്യ വർധിത ഉത്പന്നങ്ങളുടെ നിർമാണത്തിനും വിതരണത്തിനും കർഷകർ തന്നെ മുന്നിട്ടിറങ്ങണമെന്നും തലശേരിയിൽ ചേർന്ന ഇൻഫാം മലബാർ റീജണൽ ജനറൽ ബോഡി യോഗം അഭിപ്രായപ്പെട്ടു. കർഷകർക്ക് പരിശീലനവും പ്രോത്സാഹനവും നല്കണമെന്നും സർക്കാരിന്റെ ജനോപകാരപ്രദമായ പദ്ധതികളെപ്പറ്റി സർക്കാർ തലത്തിൽ ബോധവൽക്കരണം നല്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇൻഫാമിന്റെ ജൂബിലി വർഷത്തിൽ നടപ്പാക്കാൻ വിവിധ കാർഷി പദ്ധതികൾ ആസൂത്രണം ചെയ്തു. സംഘടന ശാക്തീകരണത്തിന്റെ ഭാഗമായി യൂണിറ്റ്, മേഖല, ജില്ലാതല സമ്മേളനങ്ങൾ സംഘടിപ്പിക്കാനും തീരുമാനിച്ചു. കർഷകരെ ആദരിക്കൽ, വിവിധ സെമിനാറുകൾ, കർഷക റാലി എന്നിവ നടത്താനും തീരുമാനമായി. തലശേരി സോഷ്യൽ സർവീസ് സൊസൈറ്റി ഹാളിൽ നടന്ന യോഗത്തിൽ തലശേരി, താമരശേരി, കോഴിക്കോട്, കണ്ണൂർ എന്നീ രൂപതകളിൽ നിന്നുള്ള ഭാരവാഹികൾ പങ്കെടുത്തു. ഇൻഫാം ദേശീയ ജനറൽ സെക്രട്ടറി ഫാ.ജോസഫ് കാവനാടി യോഗം ഉദ്ഘാടനം ചെയ്‌തു. ഇൻഫാം മലബാർ മേഖല ഡയറക്ടർ ഫാ.ജോസ് പെണ്ണാപറമ്പിൽ അധ്യക്ഷത വഹിച്ചു. തലശേരി അതിരൂപത ഡയറക്ടർ ഫാ.ബിബിൻ വരമ്പകത്ത്, സംസ്ഥാന വൈസ് പ്രസിഡന്റ് സ്കറിയ നെല്ലൻകുഴി, ഫാ.ജോമോൻ ചെമ്പകശേരി, ഫാ.സായി പാറക്കുളങ്ങര, ഫാ.ജെയ്സൺ കളത്തിപ്പറമ്പിൽ, സണ്ണി തുണ്ടത്തിൽ, ഗിരി മാത്യു തിരുതാലിൽ എന്നിവർ പ്രസംഗിച്ചു. 🔹 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009