
കാഞ്ഞിരക്കൊല്ലി പോലെയുള്ള മേഖലകളിൽ അടിസ്ഥാന സൗകര്യം ഒന്നുമൊരുക്കാതെ 20 രൂപയായിരുന്ന പ്രവേശന ഫീസ് 50 രൂപയായും ഇപ്പോൾ 60 രൂപയായും ഉയർത്തിയ സർക്കാർ നടപടി ഉടൻ പുനർ പരിശോധിക്കണം എന്ന് സജീവ് ജോസഫ് എംഎൽഎ
പയ്യാവൂർ : കാഞ്ഞിരക്കൊല്ലി വ്യൂ പോയിൻറ് പ്രവേശന ഫീസ് അടിക്കടി വർദ്ധിപ്പിക്കുന്ന സർക്കാർ നടപടി തികച്ചും ജനദ്രോഹപരമാണ്. ടൂറിസം രംഗത്ത് പിച്ച വെച്ച് തുടങ്ങിയ കാഞ്ഞിരക്കൊല്ലി പോലെയുള്ള മേഖലകളിൽ അടിസ്ഥാന സൗകര്യം ഒന്നുമൊരുക്കാതെ 20 രൂപയായിരുന്ന പ്രവേശന ഫീസ് 50 രൂപയായും ഇപ്പോൾ 60 രൂപയായും ഉയർത്തിയ സർക്കാർ നടപടി ഉടൻ പുനർ പരിശോധിക്കണം എന്ന് സജീവ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. കാഞ്ഞിരക്കൊല്ലി രണ്ടാം വാർഡ് കോൺഗ്രസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ വാർഡ് കോൺഗ്രസ് പ്രസിഡണ്ട് ഷാജി കടുകുന്നേൽ അധ്യക്ഷത വഹിച്ചു. ഇരിക്കൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് എ ജെ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. പയ്യാവൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് ഇ കെ കുര്യൻ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ വി ഫ്രാൻസിസ്, ബൂത്ത് കോൺഗ്രസ് പ്രസിഡണ്ട് നോബിൾ പീറ്റർ, ജോസ് ആഞ്ഞിലിതോപ്പിൽ എന്നിവർ സംസാരിച്ചു. പ്രവേശന ഫീസ് വർദ്ധനക്കെതിരെ കാഞ്ഞിരക്കൊല്ലി ശാന്തിനഗർ വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ( 6/9/2025) ശനിയാഴ്ച രാവിലെ 10.30 മുതൽ കാഞ്ഞിരക്കൊല്ലി ഫോറസ്റ്റ് ഓഫീസിനു മുൻപിൽ ധർണ്ണ നടത്താനും യോഗം തീരുമാനിച്ചു. 🔹 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009