ശ്രീകണ്ഠാപുരം വാർത്തകൾ

സമ്പൂർണ സാമ്പത്തിക സാക്ഷരതാ പദ്ധതിക്ക് ശ്രീകണ്ഠപുരം നഗരസഭയിൽ തുടക്കം കുറിച്ചു

സമ്പൂർണ സാമ്പത്തിക സാക്ഷരത എന്ന ലക്ഷ്യവുമായി നടപ്പാക്കുന്ന ‘പ്രജ്യോതി’ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനത്തിന്റെ ഉദ്ഘാടനം പന്ന്യാൽ ലിസിഗിരി അംഗൻവാടിയിൽ വെച്ചുനടന്ന ചടങ്ങിൽ നഗരസഭ അധ്യക്ഷ ഡോ കെ വി ഫിലോമിന ടീച്ചർ നിർവഹിച്ചു

പരസ്യം

ശ്രീകണ്ഠപുരം: മുന്നേറ്റത്തിന്റെ പാതയിൽ അതിവേഗം കുതിച്ചുകൊണ്ടിരിക്കുന്ന ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റി പുതിയൊരു ചുവടുവെപ്പിന് തുടക്കം കുറിക്കുന്നു. സമ്പൂർണ സാമ്പത്തിക സാക്ഷരത എന്ന ലക്ഷ്യവുമായി നടപ്പാക്കുന്ന ‘പ്രജ്യോതി’ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനത്തിന്റെ ഉദ്ഘാടനം പന്ന്യാൽ ലിസിഗിരി അംഗൻവാടിയിൽ വെച്ചുനടന്ന ചടങ്ങിൽ നഗരസഭ അധ്യക്ഷ ഡോ കെ വി ഫിലോമിന ടീച്ചർ നിർവഹിച്ചു. പന്ന്യാൽ എ ഡി എസ് പ്രസിഡന്റ്‌ എൽസമ്മ സ്വാഗതം പറഞ്ഞ പരിപാടിയിൽ സി ഡി എസ് ചെയർപേഴ്സൺ എ ഓമന അധ്യക്ഷത വഹിച്ചു. നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജോസഫിന വർഗീസ് ആശംസകൾ അറിയിച്ച് സംസാരിച്ചു. മുനിസിപ്പാലിറ്റി പരിധിയിലെ മുഴുവൻ ജനങ്ങളെയും സാമ്പത്തിക സാക്ഷരരാക്കുക എന്ന ലക്ഷ്യവുമായി ആരംഭിക്കുന്ന പദ്ധതി മുനിസിപ്പാലിറ്റി പരിധിയിലെ കുടുംബശ്രീ യൂണിറ്റുകൾക്കുള്ള സെഷനുകൾക്കാണ് തുടക്കം കുറിച്ചത്. പൊതുസമൂഹത്തിൽ വർധിച്ചുവരുന്ന സാമ്പത്തിക തട്ടിപ്പുകൾ, സാമ്പത്തിക സാക്ഷരതയെക്കുറിച്ചുള്ള അജ്ഞത തുടങ്ങി നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും മറികടക്കാനും അതുവഴി മെച്ചപ്പെട്ട സാമ്പത്തിക, ജീവിത നിലവാരത്തിലേക്ക് മുനിസിപ്പാലിറ്റിയിലെ ജനങ്ങളെ കൈപിടിച്ചുയർത്താനുമായാണ് പദ്ധതി നടപ്പിലാക്കുന്നത് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഡോ കെ വി ഫിലോമിന ടീച്ചർ അറിയിച്ചു. കേരളത്തിലെ 87 നഗരസ കളിൽ ആദ്യമായി സാമ്പത്തിക സാക്ഷരത പ്രോഗ്രാം നടപ്പിലാക്കുന്ന നഗരസഭകളിൽ ഒന്നാമത്തേത് ശ്രീകണ്ഠപുരം നഗരസഭയാണ്. അഖിൽ ഉളിയിൽ, പ്രണവ് പി പി, അതുൽ കൃഷ്ണ സി ജി തുടങ്ങിയവർ ക്ലാസുകൾ നയിച്ചു. സാമൂഹികവികസന രംഗത്ത് നിരവധി വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന കേരളത്തിലെ പ്രമുഖ സോഷ്യൽ എഞ്ചിനീയറിംഗ് കൂട്ടായ്മയായ വീ ക്യാൻ സോഷ്യൽ ഇന്നൊവേറ്റേഴ്സാണ് പദ്ധതി രൂപകല്പന ചെയ്ത് നടപ്പിലാക്കുന്നത്. റോസമ്മ ജോസഫ് മലയിക്കൽ ചടങ്ങിന് നന്ദി പറഞ്ഞു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം