
വൈഎംസിഎ ചെമ്പേരി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേശീയ കായിക ദിനാചരണത്തിൻ്റെ ഭാഗമായി ആദരിക്കപ്പെട്ട ചെമ്പേരിയിലെ കായികപരിശീലകർ ചെമ്പേരി ബസിലിക്ക റെക്ടർ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട്, വൈഎംസിഎ ഭാരവാഹികൾ എന്നിവരോടൊപ്പം.
ചെമ്പേരി: വൈഎംസിഎ ചെമ്പേരി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഒളിമ്പ്യൻ ധ്യാൻചന്ദിന്റെ ജന്മദിനമായ ഓഗസ്റ്റ് 29 ന് ദേശീയ കായിക ദിനം ആചരിച്ചു. ചെമ്പേരിയിലെ കായിക പരിശീലകരായ ബേബി അഗസ്റ്റിൻ കാവളക്കാട്ട്, ഡോ.ഡൊമിനിക് തോമസ് പുളിയ്ക്കൽ, വിനോദ് അഗസ്റ്റിൻ കിഴക്കേക്കര, ജോസ് ജോസഫ് പൈങ്ങോട്ട്, ദീപ ജോഷി തോട്ടുവയിൽ, എം.എം.വിനു മണിമല, പ്രജു കാക്കനാട്ട്, സാവിയോ ഇടയാടിയിൽ, ബെന്നി പരിന്തിരിക്കൽ എന്നിവരെ ആദരിച്ചു. വൈഎംസിഎ ഓഫീസിൽ ചേർന്ന യോഗത്തിൽ ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട് കായിക പരിശീലകരെ പൊന്നാടയണിയിച്ച് അനുഗ്രഹഭാഷണം നടത്തി. വൈഎംസിഎ പ്രസിഡൻ്റ് ഷീൻ ഏബ്രഹാം അധ്യക്ഷത വഹിച്ചു. ഷാജി വർഗീസ്, റോബി സക്കറിയാസ്, സജിത്ത് കെ.സെബിൻ, വി.ജെ.ഷാജിമോൻ, ഷൈബി കുഴിവേലിപുറത്ത്, ജോമി ചാലിൽ, ലിസിയമ്മ ജോസഫ്, സാജു കൊട്ടാരം എന്നിവർ പ്രസംഗിച്ചു. 🔹 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009