ശ്രീകണ്ഠാപുരം വാർത്തകൾ

ഓണത്തിനൊരു കൈത്താങ്ങുമായി വൈസ്മെൻ ക്ലബ് ഇൻ്റർനാഷണൽ, ചെമ്പേരി

വൈസ്മെൻ ഇൻ്റർനാഷണൽ ചെമ്പേരി ക്ലബിൻ്റെ പ്രതിമാസ സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട ഇരുപത്തഞ്ച് കുടുംബങ്ങൾക്ക് ഓണത്തിന് സഹായങ്ങൾ നൽകും

പരസ്യം

പയ്യാവൂർ: വൈസ്മെൻ ഇൻ്റർനാഷണൽ ചെമ്പേരി ക്ലബിൻ്റെ പ്രതിമാസ സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട ഇരുപത്തഞ്ച് കുടുംബങ്ങൾക്ക് ഓണത്തിന് സഹായങ്ങൾ നൽകും. ഒന്നാം ഓണദിനമായ സെപ്റ്റംബർ നാലിന് ഇരുപത്തഞ്ച് കുടുംബങ്ങളിലും പൂക്കളം ഒരുക്കാനായി അഞ്ഞൂറ് രൂപയുടെ വീതം പൂക്കളും, ആയിരം രൂപയുടെ വീതം പച്ചക്കറി, പലവ്യഞ്ജന കിറ്റുകളും വൈസ്മെൻ പ്രവർത്തകർ അവരുടെ വീടുകളിൽ എത്തിക്കും.  ചെമ്പേരി വൈസ്മെൻ ക്ലബ് പ്രസിഡൻ്റ് ബെന്നി സെബാസ്റ്റ്യൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം, ഓണത്തിനൊരു കൈത്താങ്ങ് പ്രോഗ്രാമിൻ്റെ കോ ഓർഡിനേറ്ററായി ദേവസ്യ ഐക്കരയെ തെരഞ്ഞെടുത്തു. സെക്രട്ടറി ബിനു അഗസ്റ്റിൻ മണിമല, ട്രഷറർ ബിനാേയ് ചെമ്പളായി, ഷാജു വടക്കേൽ, ക്ലെമൻ്റ് കൊട്ടാരം, റോയി മറ്റത്തിൻകര എന്നിവർ പ്രസംഗിച്ചു. ഒക്ടോബർ മാസത്തെ സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായി രോഗികൾക്ക് ചികിത്സാ സഹായങ്ങൾ ചെയ്യാൻ തീരുമാനിച്ചതായും ഭാരവാഹികൾ അറിയിച്ചു.   🔹 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം