ശ്രീകണ്ഠാപുരം വാർത്തകൾ

ഏരുവേശി പഞ്ചായത്തിൽ ‘ഓണക്കനി നിറപ്പൊലിമ’ പുഷ്പക്കൃഷിയുടെ വിളവെടുപ്പ് നടത്തി.

ഏരുവേശി ഗ്രാമപഞ്ചായത്തിലെ പുഷ്പക്കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡൻ്റ് മിനി ഷൈബി ഉദ്ഘാടനം ചെയ്യുന്നു.  

പരസ്യം

പയ്യാവൂർ: ഏരുവേശി ഗ്രാമപഞ്ചായത്ത് സിഡിഎസ്, കൃഷിഭവൻ എന്നിവയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കിയ ഓണത്തിന് ഒരുകുട്ടപ്പൂവ് പദ്ധതിയുടെ ഭാഗമായുള്ള ‘ഓണക്കനി നിറപ്പൊലിമ’ പുഷ്പക്കൃഷിയുടെ വിളവെടുപ്പ് നടത്തി. ഓണക്കാലത്തേക്ക് ആവശ്യമായ പൂക്കളും പച്ചക്കറികളും പഞ്ചായത്ത് പരിധിയിൽ തന്നെ ഉത്പാദിപ്പിക്കുന്നതിനായാണ് ഇത്തരത്തിൽ ഒരു പദ്ധതി നടപ്പാക്കിയത്. ഇതിലൂടെ ജനങ്ങൾക്ക് മിതമായ നിരക്കിൽ പൂക്കളും പച്ചക്കറികളും ലഭ്യമാക്കാനും ജെഎൽജി ഗ്രൂപ്പുകൾക്ക് വരുമാനം ഉണ്ടാക്കാനും സാധിക്കുന്നു. എരുവേശി പഞ്ചായത്തിലെ പത്തോളം ജെഎൽജികൾ ചെണ്ടുമല്ലി കൃഷി ചെയ്തിട്ടുണ്ട്. അനുഗ്രഹ, ജ്യോതിസ്, പുലരി, ചിപ്പി, അഗ്രി മുതലായ ജെഎൽജികൾ ചേർന്നാണ് ചെണ്ടുമല്ലിയും പച്ചക്കറികളും കൃഷിചെയ്ത് ഏരുവേശി പഞ്ചായത്തിനെ പൂപ്പാടം ആക്കി മാറ്റിയത്. ചെമ്പേരി മാർക്കറ്റ് പരിസരത്തും മറ്റ് വിവിധ സ്ഥലങ്ങളിലുമായി 3 ഏക്കർ സ്ഥലത്ത് 3000 തൈകൾ ആണ് ഈ വർഷം ഏരുവേശിയിൽ കുടുംബശ്രീ മുഖേന കൃഷി ചെയ്തത്. ജൂൺ 20 ന് നട്ട തൈകളാണ് ഇപ്പോൾ പൂക്കൾ വിരിഞ്ഞ് ഓണം വിപണനത്തിന് തയാറായിട്ടുള്ളത്. വിളവെടുപ്പ് ഉത്സവം പഞ്ചായത്ത് പ്രസിഡൻ്റ് മിനി ഷൈബി ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ നൂർജഹാൻ, കൃഷി അസിസ്റ്റന്റ് അശോക് കുമാർ, സിഡിഎസ് ചെയർപേഴ്സൺ സൂസമ്മ വർഗീസ്, വാർഡ് മെംബർമാരായ ജോയി ജോൺ, മോഹനൻ മൂത്തേടൻ, ജയശ്രീ, ഷീജ, അഗ്രി സിആർപി രഞ്ജു തോമസ്, കുടുംബശ്രീ ജെഎൽജി പ്രവർത്തകർ എന്നിവർ പങ്കെടുത്തു.    🔹 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം