
ചുണ്ടപ്പറമ്പ് സെൻ്റ് ആൻ്റണീസ് പാരീഷ് ഹാളിൽ നടന്ന പൈസക്കരി മേഖല മാതൃവേദി നേതൃസംഗമം ‘ജ്വാല 2025’ പൈസക്കരി ഫൊറോന വികാരി ഫാ.നോബിൾ ഓണംകുളം ഉദ്ഘാടനം ചെയ്യുന്നു.
പയ്യാവൂർ: പൈസക്കരി മേഖല മാതൃവേദി നേതൃസംഗമം ‘ജ്വാല 2025’ ചുണ്ടപ്പറമ്പ് സെന്റ് ആന്റണീസ് പാരിഷ് ഹാളിൽ നടന്നു. പൈസക്കരി ഫൊറോന വികാരി ഫാ.നോബിൾ ഓണംകുളം ഉദ്ഘാടനം ചെയ്തു. മാതൃവേദി മേഖല പ്രസിഡൻ്റ് റീന കൈതക്കൽ അധ്യക്ഷത വഹിച്ചു. മേഖല ഡയറക്ടർ റവ.ഡോ.ജേക്കബ് വെണ്ണായപ്പിള്ളിൽ ആമുഖ പ്രഭാഷണം നടത്തി. അതിരൂപത അനിമേറ്റർ സിസ്റ്റർ ലിന്റ സിഎച്ച്എഫ്, മാതൃവേദി മേഖല സെക്രട്ടറി ശ്രീജ എട്ടൊന്നിൽ, ട്രഷറര്‍ നിത്യ ആദംപറമ്പിൽ, ചുണ്ടപ്പറമ്പ് യൂണിറ്റ് ആനിമേറ്റർ സിസ്റ്റർ നാൻസി എൻഎസ്, സുജ മാരിപ്പുറത്ത്, മേഖല ആനിമേറ്റർ സിസ്റ്റർ അനിത എഒ എന്നിവർ പ്രസംഗിച്ചു. മാർത്തോമാ നസ്രാണി സമൂഹത്തിന്റെ ചരിത്രവും ശക്തിയും പ്രസക്തിയും എന്ന വിഷയത്തെ ആസ്പദമാക്കി തലശേരി അതിരൂപത ഫാമിലി അപ്പൊസ്തലേറ്റ് ഡയറക്ടർ റവ.ഡോ.ജോബി കോവാട്ട് ക്ലാസെടുത്തു. അമ്മമാർക്കായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രവർത്തനമികവിൽ ചന്ദനക്കാംപാറ, പയ്യാവൂർ, വെമ്പുവ എന്നീ യൂണിറ്റുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. വിവിധ കലാപരിപാടികളും അരങ്ങേറി. മേഖലയിലെ 210 അമ്മമാർ സംഗമത്തിൽ പങ്കെടുത്തു. 🔹 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009