
തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ശിൽപ്പശാല ഉദ്ഘാടനം ചെയ്യും.
പയ്യാവൂർ: കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്ലോബൽ സമിതി നയിക്കുന്ന നേതൃത്വ പരിശീലന ശിൽപ്പശാല 30 ന് ചെമ്പേരി നിർമല ഹയർസെക്കൻഡറി സ്കൂൾ ജൂബിലി ഹാളിൽ നടക്കും. തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ശിൽപ്പശാല ഉദ്ഘാടനം ചെയ്യും. കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത പ്രസിഡൻ്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിക്കും. ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട് അനുഗ്രഹ ഭാഷണം നടത്തും. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ.ഡോ.ഫിലിപ്പ് കവിയിൽ, ഗ്ലോബൽ പ്രസിഡൻ്റ് പ്രഫ.രാജീവ് കൊച്ചുപറമ്പിൽ, ജനറൽ സെക്രട്ടറി ഡോ.ജോസുകുട്ടി ഒഴുകയിൽ, ട്രഷറർ ടോണി ജോസഫ് പുഞ്ചക്കുന്നേൽ എന്നിവർ പ്രസംഗിക്കും. പ്രഗത്ഭ സമുദായ നേതാക്കൾ ക്ലാസുകൾ നയിക്കും. രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ നടക്കുന്ന ശിൽപ്പ ശാലയിൽ തലശേരി അതിരൂപതയിലെ 206 യൂണിറ്റുകളിൽ നിന്നും അതിരൂപത, ഫൊറോന തലങ്ങളിൽ നിന്നുമുള്ള കത്തോലിക്ക കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പങ്കെടുക്കുമെന്ന് അതിരൂപത ജനറൽ സെക്രട്ടറി ജിമ്മി ആയിത്തമറ്റം ട്രഷറർ സുരേഷ് കാഞ്ഞിരത്തിങ്കൽ എന്നിവർ അറിയിച്ചു. 🔹 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009