ശ്രീകണ്ഠാപുരം വാർത്തകൾ

കാട്ടുപന്നികൾ വ്യാപകമായി ചത്തൊടുങ്ങുന്നു;  മലയോര വാസികൾ ആശങ്കയിൽ             

മലയോര മേഖലയിൽ ചന്ദനക്കാംപാറ, പൈസക്കരി പ്രദേശങ്ങളിലെ വിവിധയിടങ്ങളിൽ കഴിഞ്ഞ ദിവസം ചത്ത നിലയിൽ കാണപ്പെട്ട കാട്ടുപന്നികൾ. 

പരസ്യം

പയ്യാവൂർ: മലയോര മേഖലയിൽ കാട്ടുപന്നികൾ യാതൊരു കാരണവുമില്ലാതെ ചത്തു കിടക്കുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ചന്ദനക്കാംപാറ മേഖലയിലെ ഒന്നാംപാലം, മാവുംതോട്, നറുക്കുംചീത്ത എന്നിവിടങ്ങളിലും പൈസക്കരിയിലെ ചില സ്വകാര്യ വ്യക്തികളുടെ കൃഷിയിടങ്ങളിലുമാണ് കാട്ടുപന്നികൾ ചത്തുകിടക്കുന്നതായി കാണപ്പെട്ടത്. മുൻകാലങ്ങളിൽ വന്യമൃഗവേട്ടക്കാർ വെക്കുന്ന കെണികളിൽ കുടുങ്ങി പന്നികളടക്കമുള്ള കാട്ടു മൃഗങ്ങൾ ചത്തിട്ടുണ്ടെങ്കിലും ഇപ്പോൾ അങ്ങനെയൊന്നും ഇല്ലാതെതന്നെ പന്നികൾ വ്യാപകമായി ചാകുന്നതിലാണ് ജനങ്ങൾ ആശങ്കയിലായിരിക്കുന്നത്. പന്നികൾക്ക് പകർച്ചവ്യാധി പോലെയുള്ള എന്തെങ്കിലും രോഗം ബാധിച്ചതിനാലാണോ ഇത്തരത്തിൽ ദിവസവും നിരവധി പന്നികളെ ചത്ത നിലയിൽ കാണുന്നതെന്നാണ് ജനങ്ങൾ സംശയിക്കുന്നത്. ഇങ്ങനെ ചത്ത പന്നികളെ കാണുമ്പോൾ ഫോറസ്റ്റ് അധികൃതരെ വിവരം അറിയിച്ചാലും അവർ സ്ഥലത്തെത്തുകയോ പന്നികളെ പോസ്റ്റ്മോർട്ടം ചെയ്ത് പരിശോധിക്കാനോ തയാറാവുന്നില്ലെന്നും പരാതിയുണ്ട്. പന്നികൾ ചത്തുകിടക്കുന്നതായി ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിച്ചാൽ സ്ഥലം ഉടമകൾ തന്നെ അതിനെ കുഴിച്ചുമൂടാനാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറയുന്നത്. വനം വകുപ്പിൻ്റെ ഈ നിലപാടും പ്രദേശവാസികളിൽ കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പന്നികൾ ചത്തോടുങ്ങുന്നതിനു പിന്നിൽ മാരകമായ രോഗബാധയുണ്ടോ എന്നും അത് നാട്ടിലെ വളർത്തു മൃഗങ്ങളിലേക്കും ഫാമുകളിൽ വളർത്തുന്ന പന്നികൾ അടക്കമുള മൃഗങ്ങളിലേക്കും പടർന്നിട്ടുണ്ടോ എന്നും ഉടൻ തന്നെ പരിശോധന നടത്തണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്. ഭക്ഷണത്തിനായി കാട്ടുപന്നികളെ വേട്ടയാടുന്ന സംഘങ്ങൾ മലയോര പ്രദേശങ്ങളിലുണ്ട്. ഇത്തരത്തിൽ മാരകരോഗം ബാധിച്ച പന്നികളെയാണ് വേട്ടയാടപ്പെടുന്നതെങ്കിൽ  അത് ഭക്ഷണമാക്കുന്ന മനുഷ്യരിലേക്കും രോഗം പടരാൻ സാധ്യതയുണ്ടെന്നതും ജനങ്ങളെ ഭീതിയിലാക്കിയിട്ടുണ്ട്. ഫോറസ്റ്റ് അധികൃതർ ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്ന ആവശ്യവും ശക്തമാണ്.     🔹 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം