
ചെങ്ങളായി ഗ്രാമ പഞ്ചായത്തിലെ കൊളന്ത കടവ് റോഡിൽ പെരിങ്കോന്നിൽ കഴിഞ്ഞ ദിവസം രാത്രി മാലിന്യം തള്ളിയവരെ കണ്ടെത്തി പിഴ ചുമത്തി മാലിന്യം തിരിച്ചെടുപ്പിച്ചു.
ശ്രീകണ്ഠപുരം▾ ചെങ്ങളായി ഗ്രാമ പഞ്ചായത്തിലെ കൊളന്ത കടവ് റോഡിൽ പെരിങ്കോന്നിൽ കഴിഞ്ഞ ദിവസം രാത്രി മാലിന്യം തള്ളിയവരെ കണ്ടെത്തി പിഴ ചുമത്തി മാലിന്യം തിരിച്ചെടുപ്പിച്ചു. ഏട്ടേയാറിൽ പ്രവർത്തിക്കുന്ന ഡോൾഫിൻ റസ്റ്റോറന്റിൽ നിന്നുള്ള മാലിന്യങ്ങളാണ് രാത്രിയുടെ മറവിൽ ഇവിടെ തള്ളിയത്. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ച റസ്റ്റോറൻ്റിന് എതിരെ ചെങ്ങളായി ഗ്രാമ പഞ്ചായത്ത് അധികൃതർ 30,000 രൂപ പിഴ ചുമത്തി തുടർ നടപടി സ്വീകരിച്ചു. ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് വി പി മോഹനൻ, പഞ്ചായത് സെക്രട്ടറി പി മധു, വികസനകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ എ ജനാർദ്ദനൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ് ചെയർമാൻ എം എം പ്രജോഷ്, സീനിയർ ക്ലർക്ക് പി കെ രാജേഷ്, ഹെൽത്ത് ഇൻസ്‌പെക്ടർ ടിജോ കെ ജോർജ്, ഹരിതകർമ സേന അംഗങ്ങളായ ടി കെ ലിജ, രമ്യമോൾ വിജയൻ, സി രജനി തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009