
പഴയകാല പുനം കൃഷിയിലെ ഭക്ഷ്യവിളകൾ പുതുതലമുറ വിദ്യാർത്ഥികളെ പരിചയപ്പെടുത്താനായി പയ്യാവൂർ ചാമക്കാൽ ഗവ.എൽപി സ്കൂളിൽ തയാറാക്കിയ മുത്താറി കുറുക്ക് വിദ്യാർത്ഥികൾക്ക് നൽകി വാർഡ് മെംബർ പ്രഭാവതി മോഹൻ വിതരണോദ്ഘാടനം നിർവഹിക്കുന്നു.
പയ്യാവൂർ: ജന്മിത്തം നിലനിന്നിരുന്ന കാലത്തെ പുനം കൃഷിയിലെ പ്രധാന ഇനങ്ങളായ ചാമ, മുത്താറി തുടങ്ങിയവയുടെ ഓർമ പുതുക്കി പയ്യാവൂർ ചാമക്കാൽ ഗവ.എൽപി സ്കൂളിൽ മുത്താറി കുറുക്ക് തയാറാക്കി. പുനം കൃഷിയുടെ നാളുകളിൽ ജനവാസം കുറഞ്ഞ മേഖലകളിൽ ചാമ, മുത്താറി, ചാേളം, തുവര എന്നീ ഭക്ഷ്യ വിളകൾ ധാരാളമായി കൃഷി ചെയ്തിരുന്നു. ഇവിടങ്ങളിൽ കുടിയേറ്റ കർഷകർ വ്യാപകമായതോടെയാണ് ഇത്തരം കൃഷികൾ കുറഞ്ഞതും പിന്നീട് തീരെ ഇല്ലാതായതും. എങ്കിലും അതിൻ്റെ ഓർമകൾ എക്കാലവും നിലനിർത്തുന്നതാണ് ചാമക്കാൽ, മുത്താറിക്കളം എന്നീ സ്ഥലനാമങ്ങൾ. പുതിയ തലമുറയെ പഴയ കാല കാർഷിക വിളകളെ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് മുത്താറിക്കളത്തിന് സമീപം തന്നെയുള്ള ചാമക്കാലിലെ സ്കൂളിൽ മുത്താറികുറുക്ക് ഒരുക്കിയത്. വിദ്യാർത്ഥികൾക്കുളള കുറുക്ക് വിതരണം വാർഡ് മെംബർ പ്രഭാവതി മോഹൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മുഖ്യാധ്യാപകൻ ഇ.പി.ജയപ്രകാശ് സ്ഥലനാമ ചരിത്രവും അക്കാലത്തെ കൃഷി രീതികളും വിദ്യാർത്ഥി വോട് വിശദീകരിച്ചു. മദർ പിടിഎ പ്രസിഡൻ്റ് സൗമ്യ ദിനേശ്, അധ്യാപകരായ ജോസ്മി ജോസ്, എം.ടി.മധുസൂദനൻ, പി.ശിൽപ, ടി.വി.ദീപ, രജനി റിൻസ്, അമിത ബാബു, സോണിയ തോമസ്, സുഷമ എന്നിവർ നേതൃത്വം നൽകി. വിദ്യാർത്ഥികൾക്ക് നേരിട്ടുള്ള അറിവിനായി സ്കൂൾ വളപ്പിൽ ചാമ, മുത്താറി, ചോളം എന്നിവ കുറഞ്ഞ തോതിൽ കൃഷി ചെയ്യാനുള്ള ഒരുക്കങ്ങളും തുടങ്ങിയിട്ടുണ്ട്. 🔹 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009