
സമഗ്ര സാമ്പത്തിക സാക്ഷരത പദ്ധതി നഗരസഭ അധ്യക്ഷ ഡോക്ടർ കെ വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
ശ്രീകണ്ഠപുരം: നഗരസഭയിലെ സമഗ്ര സാമ്പത്തിക സാക്ഷരത പദ്ധതി നഗരസഭ അധ്യക്ഷ ഡോക്ടർ കെ വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. വൈസ് ചെയർമാൻ കെ ശിവദാസൻ അധ്യക്ഷത വഹിച്ചു. സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് ജനങ്ങൾക്കിടയിൽ ശരിയായ അവബോധം നൽകി സ്വന്തം സാമ്പത്തിക കാര്യങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കുക എന്നതാണ് സാമ്പത്തിക സാക്ഷരത കൊണ്ട് ലക്ഷ്യമിടുന്നത്. ഇതുവഴി ബഡ്ജറ്റ് തയ്യാറാക്കൽ, സമ്പാദ്യം, നിക്ഷേപം, കടബാധ്യതകൾ നിയന്ത്രിക്കൽ, സാമ്പത്തിക തട്ടപ്പുകളിൽ നിന്ന് രക്ഷനേടൽ തുടങ്ങിയ വിഷയങ്ങളിൽ ബോധവൽക്കരണം നൽകി ഓരോ വ്യക്തിക്കും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുവാൻ സാധിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഡോ കെ വി ഫിലോമിന ടീച്ചർ അറിയിച്ചു. നഗരസഭാ സെക്രട്ടറി ടി വി നാരായണൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ പി പി ചന്ദ്രാഗദൻ, ജോസഫിന വർഗീസ്, വിപി നസീമ, ത്രേസ്യാമ്മ മാത്യു, സി ഡി എസ് ചെയർപേഴ്സൺ എ ഓമന, കൗൺസിലർ കെ വി ഗീത തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. കൗൺസിലർ മാരായ കെ വി കുഞ്ഞിരാമൻ, നിഷിദ റഹ്മാൻ, കെ ഒ പ്രേദീപൻ, കെ ടി ലീല, ജെമുന രാജേഷ്, സുപ്രണ്ട് രാജേഷ് ടി തുടങ്ങിയവർ പങ്കെടുത്തു. ഡെവലപ്മെന്റ് പോളിസി അനലിസ്റ്റ് അഖിൽ കുര്യൻ പദ്ധതി വിശദീകരണം നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ വി പ്രേമരാജൻ ചടങ്ങിന് നന്ദി പറഞ്ഞു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009