
അടുത്ത നാളുകളിൽ തുർച്ചയായ വാഹനാപകടങ്ങൾ സംഭവിക്കുകയും ഒരാൾ മരണപ്പെടുകയും ചെയ്ത ചപ്പാത്ത് പാലമുള്ള ഏരുവേശി എരുത്ത്കടവിൽ സജീവ് ജോസഫ് എംഎൽഎ സന്ദർശനം നടത്തിയപ്പാേൾ.
പയ്യാവൂർ: ഏരുവേശി ഗ്രാമപഞ്ചായത്തിലെ മുയിപ്ര എരുത്തുകടവിലെ പുഴയിലുള്ള ചപ്പാത്ത് പാലത്തിൽ തുടർച്ചയായി വാഹനാപകടങ്ങളുണ്ടായ സ്ഥലം സജീവ് ജോസഫ് എംഎൽഎ സന്ദർശിച്ചു. ഇവിടെ സംഭവിച്ച അപകടത്തിൽ മരണപ്പെട്ട മുണ്ടയ്ക്കൽ ആന്റണിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടതിനുശേഷമാണ് അദ്ദേഹം സംഭവ സ്ഥലം സന്ദർശിച്ചത്. തുടർന്ന് പരിസര വാസികളുട യോഗത്തിലും പങ്കെടുത്തു. പത്ത് വർഷങ്ങൾക്ക് മുമ്പ് അന്നത്തെ എംഎൽഎ കെ.സി.ജോസഫിന്റെ നേതൃത്വത്തിൽ മൈനർ ഇറിഗഷൻ വകുപ്പ് മുഖേന ഇവിടെ റെഗുലേറ്റർ കം ബ്രിഡ്ജ് സ്ഥാപിക്കുന്നതിനായി ആറ് ലക്ഷം രൂപ ചെലവഴിച്ച് പ്രാഥമിക പഠനം നടത്തുകയുണ്ടായി. തുടർന്ന് പതിനഞ്ച് കോടി രൂപയുടെ നിർമാണപ്രവൃത്തിക്ക് വേണ്ടി എസ്റ്റിമേറ്റ് തയാറാക്കാനുള്ള പ്രവർത്തനവും ആരംഭിച്ചിരുന്നു. പാലത്തിലേക്ക് എത്തിച്ചേരാനാവശ്യമായ അപ്രോച്ച് റോഡിനുള്ള സ്ഥലം സൗജന്യമായി വിട്ടുകിട്ടാതിരുന്നതും അക്കാലത്ത് സംസ്ഥാനത്തുണ്ടായ ഭരണമാറ്റവുമാണ് തുടർപ്രവർത്തനങ്ങൾ അനിശ്ചിതമാക്കിയത്. ഇത് സംബന്ധിച്ച് നാട്ടുകാരുടെ അഭിപ്രായങ്ങൾ കേട്ട എംഎൽഎ സ്ഥലം ഉടമകളുമായി നേരിട്ട് സംസാരിക്കാനും മൈനർ ഇറിഗേഷൻ, പൊതുമരാമത്ത് വകുപ്പുകളുമായി ബന്ധപ്പെട്ടു തുടർപ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താനും ആവശ്യമായ നീക്കം നടത്തുമെന്ന് നാട്ടുകാർക്ക് ഉറപ്പുനൽകി. ഇതിനായി മുഴുവൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും ഉൾപ്പെടുത്തിയുള്ള പ്രധിനിധി സംഘത്തോടൊപ്പം വകുപ്പ് മന്ത്രിമാരെ നേരിൽ കാണാനും യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട് . നാട്ടുകാരുമായി നടത്തിയ ചർച്ചയിൽ പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി, വൈസ് പ്രസിഡന്റ് മധു തൊട്ടിയിൽ, മുൻ പ്രസിഡന്റ്‌മാരായ എം.നാരായണൻ, ടെസി ഇമ്മാനുവൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ജോസ് പരത്തനാൽ, ജോയ് കുഴിവേലിപ്പുറത്ത്, പി.സദാനന്ദൻ, കെ.വി.കൃഷ്ണൻ, എം.സി.രഞ്ജിത്ത്, എം.സനോജ്, കൃഷ്ണൻ കുമിഴി, കെ.ദിനേശൻ എന്നിവർ പങ്കെടുത്തു. 🔹 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009