
ചുണ്ടപ്പറമ്പ് ഖാദി കേന്ദ്രത്തിൽ ഓണം ഖാദി മേളയുടെ ഭാഗമായി നടന്ന ആദ്യ വിൽപ്പന ഏരുവേശി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മധു തൊട്ടിയിൽ നിർവഹിക്കുന്നു.
പയ്യാവൂർ: സംസ്ഥാന ഖാദി ബോർഡിന്റെയും ചുണ്ടപ്പറമ്പ് ഖാദി കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഖാദി വസ്ത്രങ്ങളുടെ പ്രചാരണർത്ഥം ‘എനിക്കും വേണം ഖാദി’ എന്ന സന്ദേശവുമായി ഖാദി പ്രചാരണ മേള നടത്തി. ചുണ്ടപ്പറമ്പ് ഖാദി കേന്ദ്രത്തിൽ നടന്ന പരിപാടി ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ എം.ഡി.രാധാമണി അധ്യക്ഷത വഹിച്ചു. ചുണ്ടപ്പറമ്പ് ഖാദി കേന്ദ്രത്തിന്റെ തുടക്കം മുതൽ ഖാദി വസ്ത്രം മാത്രം ഉപയോഗിച്ചുവരുന്ന സീനിയർ സിറ്റിസൺ കെ.ടി.ഐസക് കൈച്ചിറമറ്റത്തിലിനെ ചടങ്ങിൽ ആദരിച്ചു. മേളയുടെ ഭാഗമായി നടന്ന ആദ്യ വില്പന പഞ്ചായത്ത് വൈസ് പ്രസിഡന്റ് മധു തൊട്ടിയിൽ നിർവഹിച്ചു. ഖാദി ഇൻസ്ട്രക്ടർമാരായ ബാബു, രാജമ്മ എന്നിവർ പ്രസംഗിച്ചു. ചുണ്ടപ്പറമ്പ് ക്ഷീര സംഘം പ്രസിഡന്റ് സുനീഷ്, വായനശാല പ്രസിഡന്റ് എം.സി.രാജേഷ്, എം.സി.രഞ്ജിത്ത് എന്നിവർ പങ്കെടുത്തു. 🔹 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009