ശ്രീകണ്ഠാപുരം വാർത്തകൾ

പ്രേക്ഷകശ്രദ്ധ നേടി യുവ സംവിധായകൻ ശ്രീകണ്ഠാപുരം ഐച്ചേരി സ്വദേശി ഹേമന്ദ് ഹരിദാസിന്റെ ‘കലുഷിത ചരിതം’

പയ്യാവൂർ പരിസര പ്രദേശങ്ങളിൽ ചിത്രീകരിച്ച ഷോർട്ട് ഫിലിം ‘കലുഷിത ചരിതം’ പ്രേക്ഷകശ്രദ്ധ നേടുന്നു.

പരസ്യം

ശ്രീകണ്ഠാപുരം – പയ്യാവൂർ പരിസര പ്രദേശങ്ങളിൽ ചിത്രീകരിച്ച ഷോർട്ട് ഫിലിം ‘കലുഷിത ചരിതം’ പ്രേക്ഷകശ്രദ്ധ നേടുന്നു. കേരളത്തിലെ മയക്കുമരുന്ന് വ്യാപനത്തിന്റെ പ്രാധാന്യവും, യുവജനങ്ങളുടെ അതിലേക്കുള്ള കടന്നുകയറ്റവും യാഥാർത്ഥ്യങ്ങളുമാണ് ഈ ഹ്രസ്വചിത്രം ഉയര്‍ത്തിക്കാണിക്കുന്നത്. കാലിക പ്രസക്തിയുള ഒരു സാമൂഹികവിഷയം കേന്ദ്രമാക്കി, മനുഷ്യൻ്റെ മാനസിക വ്യാപാരങ്ങളിലേക്ക് കടന്നുചെല്ലുന്ന ഈ ഹ്രസ്വ ചിത്രം ഭാവിയിലേക്കുള്ള ഒരു ചൂണ്ടുപലക കൂടിയാണ്. ശ്രീകണ്ഠാപുരം ഐച്ചേരി സ്വദേശിയായ ഹേമന്ദ് ഹരിദാസാണ് ‘കലുഷിത ചരിതം’ സംവിധാനം ചെയ്തിരിക്കുന്നത്. ഹാന്ദം സ്റ്റുഡിയോസിൻ്റെ ബാനറിൽ അരുൺ ജനാർദ്ദനൻ, ജ്യോതിഷ് തോമസ്,നിതിൻ, സുഹൈൽ എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. രാമകൃഷ്ണൻ പഴശ്ശി, ബിജൂട്ടൻ കൂമ്പാള,സ്വലാഹ് റഹ്മാൻ, ഷനിൽ തുടങ്ങിയ കണ്ണൂർ സ്വദേശികളും കൂടാതെ തമിഴ്നാട് സ്വദേശി നവീൻ കുമാർ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഛായാഗ്രഹണം – തരുണ്‍ സുധാകരൻ എഡിറ്റിംഗ് – ഫഹീം ആഷീക്ക് സംഗീതം – ലിറിക് റോയ് ശബ്ദമിശ്രണം – ഹരിരാഗ് മോഹൻ അനിമേഷൻ – അതുൽ ദേവ് അസോസിയേറ്റ് ഡയറക്ടർ – ആനന്ദ് ഹരിദാസ് വോയ്സ് ഓവർ – ഡോ. ഉണ്ണികൃഷ്ണൻ പയ്യാവൂർ സ്റ്റുഡിയോ – ആർ മീഡിയ കണ്ണൂർ & എം സൈൻ ശ്രീകണ്ഠാപുരം ( മനീഷ് ചെങ്ങളായി ) ഇംഗ്ലീഷ് സബ്‌ടൈറ്റിലുകൾ – ശ്യാം നാരായണൻ ടി.കെ. പബ്ലിസിറ്റി ഡിസൈൻ – മാർക്കോണി You tube link: https://youtu.be/O6UPU8XRJ7E?si=oP1OxS2xB_t_1QFT

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം