ശ്രീകണ്ഠാപുരം വാർത്തകൾ

ഏരുവേശിപഞ്ചായത്തിൽ കർഷകദിനം ആചരിച്ചു 

ഏരുവേശി ഗ്രാമപഞ്ചായത്ത്തല കർഷക ദിനാചരണം ചെമ്പേരി അമല ഓഡിറ്റോറിയത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് മിനി ഷൈബി ഉദ്ഘാടനം ചെയ്യുന്നു.

പരസ്യം

ചെമ്പേരി: ഏരുവേശി ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച കർഷക ദിനാചരണം ചെമ്പേരി അമല ഓഡിറ്റോറിയത്തിൽ നടന്നു. പഞ്ചായത്ത് പ്രസിഡൻ്റ് മിനി ഷൈബി ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മോഹനൻ മൂത്തേടൻ അധ്യക്ഷത വഹിച്ചു. ഉദയൻ ഇടച്ചേരി ആമുഖ പ്രഭാഷണം നടത്തി. പഞ്ചായത്ത് പരിധിയിലെ മികച്ച കർഷകരായി തെരഞ്ഞെടുക്കപ്പെട്ട പതിനേഴ് പേരെ ചടങ്ങിൽ ആദരിച്ചു. ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പൗളിൻ തോമസ്, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ സോജൻ കാരാമയിൽ, ജെയിംസ് തുരുത്തേൽ, വാർഡ് മെംബർ എം.ഡി.രാധാമണി, ഏരുവേശി  സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് അനിൽ പി.ജോർജ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ തുളസി ചങ്ങാട്ട്, കാഷ്യു-കൊക്കോ ഡയറക്ടറേറ്റ് പ്രതിനിധി വിനീത് ലൂക്കോസ്, പി.സദാനന്ദൻ, കെ.ശ്രീനിവാസൻ, കേരള വ്യാപാര വ്യവസായി ഏകോപന സമിതി ചെമ്പേരി യൂണിറ്റ് പ്രസിഡൻ്റ്  സാബു മണിമല, കെ.എസ്.മുഫാസ്, പൊതുപ്രവർത്തകരായ ജോസ് പരത്തനാല്‍, ജോയ് തെക്കേടം, ടോമി ആനിക്കൂട്ടത്തിൽ, എം.സി.രഞ്ജിത്ത്, ഗംഗാധരൻ കായിക്കൽ, എം.എ.തോമസ്, എ.കെ.സുനിതമോൾ എന്നിവർ പ്രസംഗിച്ചു.    🔹 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം