ശ്രീകണ്ഠാപുരം വാർത്തകൾ

പയ്യാവൂർ ഗ്രാമപഞ്ചായത്ത് കർഷക ദിനാചരണം നടത്തി

പയ്യാവൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന കർഷക ദിനാചരണം പഞ്ചായത്ത് പ്രസിഡൻ്റ് സാജു സേവ്യർ ഉദ്ഘാടനം ചെയ്യുന്നു. 

പരസ്യം

പയ്യാവൂർ: സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പും പയ്യാവൂർ ഗ്രാമപഞ്ചായത്ത് കൃഷി ഭവനും സംയുക്തമായി സംഘടിപ്പിച്ച കർഷക ദിനാചരണം പയ്യാവൂർ പഞ്ചായത്ത് ഹാളിൽ പ്രസിഡൻ്റ് സാജു സേവ്യർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് പ്രീത സുരേഷ് അധ്യക്ഷത വഹിച്ചു. പയ്യാവൂർ കൃഷി ഓഫീസർ ഡോ.അഞ്ജു പത്മനാഭൻ ആമുഖ പ്രഭാഷണം നടത്തി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.മോഹനൻ, ആനീസ് നെട്ടനാനിയ്‌ക്കൽ, ഷീന ജോൺ വട്ടത്തറ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ ജെയിംസ് തുരുത്തേൽ, പി.ആർ.രാഘവൻ, ഗ്രാമ പഞ്ചായത്ത് മെംബർ രജനി സുന്ദരൻ, പഞ്ചായത്ത് സെക്രട്ടറി എസ്. സ്മിത, പയ്യാവൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ടി.എം.ജോഷി, കേരള ഗ്രാമീണ ബാങ്ക് പയ്യാവൂർ ശാഖ മാനേജർ പി. ദീപക്, പയ്യാവൂർ പഞ്ചായത്ത് സിഡിഎസ് അധ്യക്ഷ ബിന്ദു ശിവദാസ്, എം.സി.നാരായണൻ, ഇ.കെ.കുര്യൻ, സി.രാജീവൻ, നാരായണൻ ഇടവൻവീട്ടിൽ, വി.പി.അബ്ദുൾ ഖാദർ, ഷാജു ജെയിംസ് തേക്കുംകാട്ടിൽ, ജോസ് മണ്ഡപത്തിൽ പയ്യാവൂർ അസിസ്റ്റൻ്റ് കൃഷി ഓഫീസർ എം.എം.രമേശൻ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ കർഷകരായ ആൻ്റണി മുളയ്ക്കൽ, അഭീഷ് തോംസൺ, ചിന്നമ്മ പാറേമ്മാക്കൽ, ബിജു കുഴിഞ്ഞാലിൽ, രാജൻ അവിടത്ത്, ജിനേഷ് കാളിയാനിയിൽ, ജിഷ സജി ഉദയപ്പാറ,  കുട്ടിക്കർഷക ഐ.എസ്.ശ്രേയ എന്നിവരെ ആദരിച്ചു. കർഷക ദിനാചരണത്തിൻ്റെ ഭാഗമായി ശനിയാഴ്ച യുപി, ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി കാർഷിക ക്വിസ് മത്സരവും സംഘടിപ്പിച്ചിരുന്നു.   🔹 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം