ശ്രീകണ്ഠാപുരം വാർത്തകൾ

മാർ വള്ളോപ്പിള്ളി സ്മാരക കുടിയേറ്റ മ്യൂസിയം ഉദ്ഘാടനം ഓഗസ്റ്റ് 30 ന്

മാർ വള്ളോപ്പിള്ളി കുടിയേറ്റ മ്യൂസിയം ഉദ്ഘാടന ചടങ്ങിനുവേണ്ടി ചെമ്പന്തൊട്ടി പരിഷ് ഹാളിൽ ചേർന്ന  സ്വാഗത സംഘം രൂപീകരണ യോഗം സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു. 

പരസ്യം

ചെമ്പന്തൊട്ടി: തലശേരി അതിരൂപതയുടെ പ്രഥമ മെത്രാൻ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെ സ്മാരകമായി ചെമ്പന്തൊട്ടിയിൽ നിർമിച്ച മലബാർ കുടിയേറ്റ ചരിത്ര മ്യൂസിയം 30 ന് ഉച്ചകഴിഞ്ഞ്  പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. സജീവ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും. തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി അനുഗ്രഹ പ്രഭാഷണം നടത്തും. ഉദ്ഘാടനത്തോടനുബന്ധിച്ച് കുടിയേറ്റ ചരിത്ര എക്സിബിഷനും നടക്കും. മ്യൂസിയത്തിന് മുന്നിൽ സ്ഥാപിക്കുന്ന മാർ വള്ളോപ്പള്ളിയുടെ വെങ്കല പ്രതിമ നിർമിക്കാനാവശ്യമായ പഴയ ലോഹ ഉപകരണങ്ങൾ കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റിയുടെ  ആഭിമുഖ്യത്തിൽ സമാഹരിക്കുകയുണ്ടായി. ഉദ്ഘാടനത്തിന് മുന്നോടിയായി പയ്യാവൂരിൽ കുടിയേറ്റ ചരിത്ര സെമിനാറും സംഘടിപ്പിച്ചിരുന്നു. ഉദ്ഘാടന പരിപാടിയുടെ വിജയത്തിനായി നൂറ്റൊന്നംഗ കമ്മിറ്റി രൂപീകരിച്ച്  പ്രവർത്തനം നടത്തി വരുന്നുണ്ട്. ചെമ്പന്തൊട്ടി പാരീഷ് ഹാളിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ ഡോ.കെ.വി.ഫിലോമിന അധ്യക്ഷത വഹിച്ചു. നടുവിൽ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ഓടംപള്ളിൽ, നഗരസഭാ കൗൺസിലർമാരായ കെ.ജെ.ചാക്കോ കൊന്നയ്ക്കൽ, എം.പി.ഷീന, പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ.ദിനേശൻ, കെ.ജെ.വർഗീസ്, റെനീഷ് മാത്യു, ജെയ്സൺ അട്ടാറിമാക്കൽ, ബിനു ഇലവുങ്കൽ, വർഗീസ് വയലാമണ്ണിൽ, പി.സി.ജോസ്, ഷാജി കുര്യൻ, വിൻസൻ്റ് കുഴിഞ്ഞാലിൽ, ജോയി കൊച്ചുപുരയ്ക്കൽ, ഷിനോ പാറയ്ക്കൽ എന്നിവർ പ്രസംഗിച്ചു.  🔹 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം