
സ്ത്രീധനനിരോധന നിയമ പ്രകാരമുള്ള പരാതി ഉന്നയിക്കാൻ പ്രത്യേക പോർട്ടൽ തുടങ്ങിയെന്ന് സർക്കാർ ഹൈക്കോടതിയിൽ
കൊച്ചി :- സ്ത്രീധനനിരോധന നിയമ പ്രകാരമുള്ള പരാതി ഉന്നയിക്കാൻ പ്രത്യേക പോർട്ടൽ തുടങ്ങിയെന്ന് സർക്കാർ ഹൈക്കോടതിയിൽ വനിത-ശിശു വികസന വകുപ്പാണ് നടപടി സ്വീകരിച്ചത്. സ്ത്രീധനം നൽകുന്നതും കുറ്റമായി കണക്കാക്കുന്ന സ്ത്രീധനനിരോധന നിയമത്തിലെ വകുപ്പ് മൂന്ന് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിയമബിരുദധാരിയായ ടെൽമി ജോളി നൽകിയ ഹർജിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് ഇക്കാര്യം. 2004-ലെ കേരള സ്ത്രീധനനിരോധനച്ചട്ട പ്രകാരം 2021-ൽ എല്ലാ ജില്ലകളിലും വനിത-ശിശു വികസന ഓഫീസറെ ജില്ലാ സ്ത്രീധനനിരോധന ഓഫീസറായി നിയമിച്ചതായി സത്യവാങ്മൂലത്തിൽ പറയുന്നു. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സ്ത്രീധനം നൽകുന്നവരെയും കുറ്റക്കാരായി കണക്കാക്കുന്നതിനാൽ സ്ത്രീധന നിരോധന നിയമം കര്യക്ഷമമായി നടപ്പാക്കാനാകുന്നില്ലെന്നാണ് ഹർജിക്കാരിയുടെ വാദം.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009