
നെല്ലിക്കുറ്റി സെൻ്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ നടന്ന എഴുപത്തൊമ്പതാമത് സ്വാതന്ത്ര്യ ദിനാചരണം സ്കൂൾ മാനേജർ ഫാ.മാത്യു ഓലിയ്ക്കൽ പതാക ഉയർത്തി ഉദ്ഘാടനം ചെയ്യുന്നു.
പയ്യാവൂർ: നെല്ലിക്കുറ്റി സെൻ്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച എഴുപത്തൊമ്പതാമത് സ്വാതന്ത്ര്യ ദിനാചരണം സ്കൂൾ മാനേജർ ഫാ.മാത്യു ഓലിയ്ക്കൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മുഖ്യാധ്യാപകൻ സോണി മാത്യു അധ്യക്ഷത വഹിച്ചു. ദീർഘകാലം സൈന്യത്തിൽ സേവനമനുഷഠിച്ച ഏരുവേശി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മധു തൊട്ടിയിലിനെ ചടങ്ങിൽ ആദരിച്ചു. മധു തൊട്ടിയിൽ ആദരവ് ഏറ്റുവാങ്ങി മുഖ്യപ്രഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് റോബി ഇലവുങ്കൽ, വിദ്യാർത്ഥി പ്രതിനിധി അന്ന മരിയ ജോസഫ്, സ്റ്റാഫ് സെക്രട്ടറി കെ.സി.ലിസി എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിദ്യാർത്ഥികൾ വിവിധ കലാപരികൾ അവതരിപ്പിച്ചു. അധ്യാപകരായ റീബ പി.സെബാസ്റ്റ്യൻ, കെ.ജെ.തോമസ്, റിൻ്റോ ബെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി. 🔹 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009