
കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം അതിരൂപത വികാരി ജനറാൾ മോൺ.സെബാസ്റ്റ്യൻ പാലാക്കുഴി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.
പയ്യാവൂർ: ഗോവിന്ദച്ചാമി പരാമർശത്തിൽ റവ.ഡോ.ഫിലിപ്പ് കവിയിലിന് കത്തോലിക്ക കോൺഗ്രസ് പരിപൂർണ പിന്തുണ നൽകുന്നതായി കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റി. രാഷ്ട്രീയ മര്യാദകൾ മറികടന്ന് തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ ഒറ്റതിരിഞ്ഞ് അധിക്ഷേപിക്കുമ്പോൾ അതുകണ്ട് രസിക്കാൻ കത്തോലിക്കാ കോൺഗ്രസിന് കഴിയില്ല. അതിനു തക്കതായ മറുപടി പറയേണ്ട ബാധ്യതയുണ്ട്. ആ രീതിയിലുള്ള ഒരു പ്രതികരണമായിരുന്നു കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഡയറക്ടറായ റവ.ഡോ.ഫിലിപ്പ് കവിയിൽ നടത്തിയത്. അദ്ദേഹത്തിൻ്റെ നിലപാടിനെ പ്രശംസിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതായി കമ്മിറ്റി യോഗം വ്യക്തമാക്കി. അതിരുപത വികാരി ജനറാൾ മോൺ.സെബാസ്റ്റ്യൻ പാലാക്കുഴി യോഗം ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോൺഗ്രസ് അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു. ദീപിക കണ്ണൂർ യൂണിറ്റ് അസിസ്റ്റന്റ് റസിഡൻ്റ് മാനേജർ ഫാ.വിപിൻ വെമ്മേനിക്കട്ടയിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്കായി തയാറാക്കിയ ഐഡി കാർഡുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. റവ.ഡോ.ഫിലിപ്പ് കവിയിൽ, അഡ്വ.ടോണി ജോസഫ് പുഞ്ചക്കുന്നേൽ, ജിമ്മി ആയിത്തമറ്റം, സുരേഷ് ജോർജ്, പീയൂസ് പറയിടം, ഐ.സി.മേരി, ടോമി കണയങ്കൽ, ജെയിംസ് ഇമ്മാനുവൽ, ഷീബ തെക്കേടത്ത്, ജോസഫ് ജോർജ് കാനാട്ട്, സൈജോ ജോസഫ്, ജോബി കുര്യൻ, ജോർജ് വലിയമുറത്താങ്കൽ, സിജോ കണ്ണേഴത്ത്, ബെന്നി തുളുമ്പൻമാക്കൽ, സാജു പടിഞ്ഞാറേട്ട്, ബേബി കോയിക്കൽ, ജെയ്സൺ അട്ടാറിമാക്കൽ, ജോണി തോമസ് വടക്കേക്കര, ജോസഫ് മാത്യു കൈതമറ്റം, ബിജു മണ്ഡപം, മാത്യു വള്ളോംകോട്ട്, സ്റ്റീഫൻ കീച്ചേരിക്കുന്നേൽ എന്നിവർ പ്രസംഗിച്ചു. 🔹 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009