ശ്രീകണ്ഠാപുരം വാർത്തകൾ

‘അമ്മയുടെ  ഫോൺ എൻ്റേതും’ പദ്ധതിക്ക് തുടക്കമായി 

കുട്ടികളിൽ അനിയന്ത്രിതമായ ഫോൺ ഉപയോഗം വർധിച്ചു വരുന്നത് നിയന്ത്രിക്കാൻ പയ്യാവൂർ ഗ്രാമപഞ്ചായത്ത് ആവിഷ്കരിച്ച ‘അമ്മയുടെ ഫോൺ എൻ്റേതും’ പദ്ധതിയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള തുടക്കം പയ്യാവൂർ ചാമക്കാൽ ഗവ.എൽപി സ്കൂളിൽ പഞ്ചായത്ത് പ്രസിഡൻ്റ് സാജു സേവ്യർ ഉദ്ഘാടനം ചെയ്യുന്നു. 

പരസ്യം

പയ്യാവൂർ: മൊബൈൽ ഫോൺ ഉപയോഗവും അതിലേറെ ദുരുപയോഗവും കുട്ടികളിൽ വർധിച്ചുവരുന്ന സാഹചര്യത്തിൽ അതു നിയന്ത്രിക്കുന്നതിനുവേണ്ടി പുതിയ പദ്ധതിയുമായ് പയ്യാവൂർ ഗ്രാമപഞ്ചായത്ത്. ‘അമ്മയുടെ ഫോൺ  എൻ്റേതും’ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ ചാമക്കാൽ ഗവ.എൽപി സ്കൂളിൽ തുടക്കം കുറിച്ചു. മെയ് 30 ന് സമാപിക്കുന്ന രീതിയിൽ പത്ത് മാസത്തേക്കാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. മുഴുവൻ കുട്ടികളേയും അമ്മമാരേയും ഉൾപ്പെടുത്തി പ്രത്യേക ബോധവത്ക്കരണ ക്ലാസും ഫോൺ ഉപയോഗം രേഖപ്പെടുത്താൻ പ്രത്യേക വ്യക്തിഗത രജിസ്റ്ററും നൽകും. ഫോൺ ഉപയോഗിക്കാനുള്ള നിശ്ചിത സമയം തീരുമാനിച്ച് അമ്മയും കുട്ടിയും ക്ലാസ് അധ്യാപകൻ്റെ സാന്നിധ്യത്തിൽ ഉടമ്പടിയിൽ ഒപ്പുവെക്കും. ദിവസേനയുള്ള ഉപയോഗം രേഖപ്പെടുത്തുകയും നിശ്ചിത ഇടവേളകളിൽ പദ്ധതി സ്കൂൾ അധികൃതർ അവലോകനം നടത്തുകയും ചെയ്യും. ഉടമ്പടിപ്രകാരം ഫോൺ ഉപയോഗം നിയന്ത്രിക്കുന്ന കുട്ടികൾക്കും അമ്മമാർക്കും സമ്മാനങ്ങളും നൽകും. കോവിഡാനന്തരം കുട്ടികളിൽ ഫോൺ ഉപയോഗം അനിയന്ത്രിതമായത് വീടുകളിൽ നിരവധി പ്രയാസങ്ങൾ ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. പ്രസ്തുത പദ്ധതിയിലൂടെ അമ്മമാരുടെ മേൽനോട്ടത്തിൽ ഫോൺ ഉപയോഗം കുട്ടികൾക്ക് ഉപകാരപ്രദമായ രീതിയിൽ നിയന്ത്രണ വിധേയമാക്കും.  പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സാജു സേവ്യർ പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് പ്രീത സുരേഷ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീന ജോൺ, വാർഡ് മെംബർ പ്രഭാവതി മോഹൻ എന്നിവർ സംസാരിച്ചു. സ്കൂൾ മുഖ്യാധ്യാപകനും വിദ്യാഭ്യാസ നിർവഹണ ഉദ്യോഗസ്ഥനുമായ ഇ.പി.ജയപ്രകാശ്, സ്കൂൾ പിടിഎ പ്രസിഡൻ്റ് കെ.ജി.ഷിബു, മദർ പിടിഎ പ്രസിഡൻ്റ് സൗമ്യ ദിനേശ് എന്നിവർ പദ്ധതിക്ക് നേതൃത്വം നൽകും. പൈലറ്റ് പദ്ധതി പ്രാവർത്തികമായ ശേഷം പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് സാജു സേവ്യർ അറിയിച്ചു.    🔹 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം