ശ്രീകണ്ഠാപുരം വാർത്തകൾ

പയ്യാവൂർ പ്രവാസി കൂട്ടായ്മ കുടുംബ സംഗമം നടത്തി

പയ്യാവൂർ പ്രവാസി കൂട്ടായ്മ (പിപികെ) സംഘടിപ്പിച്ച വിനോദയാത്രാ കുടുംബ സംഗമത്തിൽ നിന്ന്. 

പരസ്യം

പയ്യാവൂർ: അടുത്ത നാളുകളിൽ അവധിക്ക് നാട്ടിലെത്തിയിട്ടുള്ള പയ്യാവൂർ പ്രവാസി കൂട്ടായ്മയുടെ (പിപികെ) പ്രവർത്തകർ ചേർന്ന് വിനോദയാത്ര സംഘടിപ്പിച്ച് ‘എ ഫാമിലി ഡേ ഔട്ട് ‘ എന്ന പേരിൽ കുടുംബ സംഗമം നടത്തി. പച്ചപ്പിന്റെ വസന്തം വിരിയുന്ന കക്കാടംപൊയിൽ മല നിരകളിൽ സ്ഥിതിചെയ്യുന്ന ‘ഫോഗി മൗണ്ടൻ’ റിസോർട്ടിലേക്കായിരുന്നു ഉല്ലാസ യാത്ര. വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ പ്രവാസികൾ കുടുംബാംഗങ്ങളോടൊപ്പം രണ്ടുദിനങ്ങൾ  കഥകളും കവിതകളുമായി സൗഹൃദം പങ്കിട്ടു. റിസോർട്ടിലെ വിവിധ റൈഡുകളും വാട്ടർ തീം പാർക്കും കുടുംബാംഗങ്ങളായ കുട്ടികളിൽ ഹരം പകർന്നു. മുതിർന്നവർ മലയുടെ മുകളിലേക്കുള്ള ട്രക്കിംഗും ആസ്വദിച്ചു. വ്യത്യസ്ത അവധിക്കാലങ്ങളിൽ നാട്ടിലെത്തുന്ന പ്രവാസികളെ സംഘടിപ്പിച്ച് സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഓർമകൾ പുതുക്കി ഇനിയും  ഇത്തരം യാത്രകളിലൂടെയുള്ള  കുടുംബ സംഗമങ്ങൾ നടത്തുമെന്ന് പിപികെ ഭാരവാഹികൾ അറിയിച്ചു.    🔹 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം