ശ്രീകണ്ഠാപുരം വാർത്തകൾ

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധ ജ്വാല നടത്തി കേരള കോൺഗ്രസ്‌ (എം) 

ചത്തീസ്ഗഢിൽ മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചു കേരള കോൺഗ്രസ്‌ (എം) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല നടത്തി.

പരസ്യം

പയ്യാവൂർ : ചത്തീസ്ഗഢിൽ മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചു കേരള കോൺഗ്രസ്‌ (എം) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല നടത്തി. സംഭവം രാജ്യത്തിന്റെ മതനിരപേക്ഷ സംസ്‌കാരത്തിന് കളങ്കം വരുത്തി യെന്നും,ന്യൂനപക്ഷ സമൂഹങ്ങൾക്കെതിരെ ബിജെപി സർക്കാരുകൾ നടത്തുന്ന തുടർച്ചയായ കടന്നാക്രമണങ്ങളുടെ മറ്റൊരു ഉദാഹരണമാണിതെന്നും പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തുകൊണ്ട് കേരള കോൺഗ്രസ്‌ (എം) ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കൽ അഭിപ്രായപ്പെട്ടു. കന്യാസ്ത്രീകൾക്കെതിരെ വ്യാ​ജ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​വ​ർ​ക്കെ​തി​രെ​യും ക​ന്യാ​സ്ത്രീ​ക​ളെ ഏ​ക​പ​ക്ഷീ​യ​മാ​യി അ​റ​സ്റ്റ് ചെ​യ്ത​വ​ർ​ക്കെ​തി​രെ​യും നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഭാ​വി​യി​ൽ ഇ​ത്ത​രം അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗം ത​ട​യാ​ൻ ആ​വ​ശ്യ​മാ​യ നി​യ​മ​പ​ര​വും ഭ​ര​ണ​പ​ര​വു​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്നും,കന്യാസ്ത്രീകളെ ചോദ്യം ചെയ്യാൻ തീ​വ്ര​മ​ത​സം​ഘ​ട​ന​ക​ളെ വി​ളി​ച്ചു​വ​രുത്തിയ റെയിൽവേ ഉദ്യോഗസ്ഥനെ സർവ്വീസിൽ നിന്നും പിരിച്ചു വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി സജി കുറ്റിയാനിമറ്റം മുഖ്യ പ്രഭാഷണം നടത്തി.ബിനു മണ്ഡപം, വി വി സേവി, സി ജെ ജോൺ, ബിനു ഇലവുങ്കൽ,ബിജു പുതുക്കള്ളി,ജോസഫ് ഇലവുങ്കൽ,സിബി പന്തപ്പാട്ട്,റോഹൻ പൗലോസ്,നോബിൻസ് ചെരിപുറം,ഏലമ്മ ജോസഫ്, അലക്സാണ്ടർ ഇല്ലിക്കുന്നുംപുറം, ജോസ് മണ്ഡപം,ജിനോ പാറേ മാക്കൽ, ബെന്നി മഞ്ഞക്കഴക്കുന്നേൽ എന്നിവർ സംസാരിച്ചു. 🔹 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം