ശ്രീകണ്ഠാപുരം വാർത്തകൾ

ശ്രീകണ്ഠപുരം നഗരസഭയിൽ പൊതു ഇട ജനകീയ ശുചീകരണം നടത്തി

മാലിന്യമുക്ത നവകേരളം കർമ്മ പരിപാടിയുടെ ഭാഗമായി മാലിന്യ സംസ്കരണം മൂന്നാംഘട്ട ശുചീകരണ പ്രവർത്തനം ഉദ്ഘാടനം ശ്രീകണ്ഠപുരം നഗരസഭ അധ്യക്ഷ ഡോ കെ വി ഫിലോമിന ടീച്ചർ നിർവഹിച്ചു

പരസ്യം

ശ്രീകണ്ഠപുരം : മാലിന്യമുക്ത നവകേരളം കർമ്മ പരിപാടിയുടെ ഭാഗമായി മാലിന്യ സംസ്കരണം മൂന്നാംഘട്ട ശുചീകരണ പ്രവർത്തനം ഉദ്ഘാടനം ശ്രീകണ്ഠപുരം നഗരസഭ അധ്യക്ഷ ഡോ കെ വി ഫിലോമിന ടീച്ചർ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ പി പി ചന്ദ്രാഗദൻ അധ്യക്ഷത വഹിച്ചു. പൊതുസ്ഥല ശുചീകരണത്തിന്റെ ഭാഗമായി മാസത്തിലെ എല്ലാ മൂന്നാം ശനിയാഴ്ചകളിലും നഗരസഭയിലെ വിവിധ വിവിധ സ്ഥലങ്ങളിലെ പൊതു ഇടങ്ങളും, മൂന്നാമത്തെ വെള്ളിയാഴ്ച സ്ഥാപനങ്ങളുടെ ശുചീകരണവും നടത്തിക്കൊണ്ട് നഗരസഭയുടെ എല്ലാ പ്രദേശങ്ങളും സമ്പൂർണ്ണ ശുചിത്വത്തിലേക്ക് പ്രവേശിക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. ഐച്ചേരി ടൗണിൽ വെച്ച് നടത്തിയ പരിപാടിയിൽ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി പി നസീമ സ്വാഗതം പറഞ്ഞു. കൗൺസിലർമാരായ വി സി രവീന്ദ്രൻ, കെ ഒ പ്രദീപൻ, സിഡിഎസ് ചെയർപേഴ്സൺ എ ഓമന, ക്ലീൻ സിറ്റി മാനേജർ മോഹനൻ പി, ജെ എച്ച് ഐ മാരായ ജിഷ , അർച്ചന കെ, സാലിജ് വി കെ, യെങ് പ്രൊഫഷണൽ സാരംഗ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സാജു ജോസഫ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സതീശൻ പി വി ചടങ്ങിന് നന്ദി പറഞ്ഞു. നാട്ടുകാരുടെയും, വ്യാപാരികളുടെയും,ഹരിത കർമ്മ സേനാംഗങ്ങളുടെയും നേതൃത്വത്തിൽ ഐച്ചേരി ടൗണിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം